അപ്രിലിയ ഇന്ത്യയിൽ നിർമ്മിച്ച് കപ്പൽ കയറ്റുന്ന ആർ എസ് 457 പല മാർക്കറ്റുകളിലും ലഭ്യമായി തുടങ്ങി. ഈ അടുത്ത് അമേരിക്കയിൽ എത്തിയ ഇവൻറെ വില കേട്ട് ഞെട്ടി നില്കുമ്പോളാണ്. പുതിയ വിവരം പുറത്ത് വരുന്നത്.
അമേരിക്കയിലെ വില അനുസരിച്ച് 6.75 ലക്ഷത്തിന് അടുത്ത് വില പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ 400 സിസി നിരയിൽ വലിയ മത്സരം നടക്കുന്ന സമയമാണ്. അത് മുതലാക്കാൻ തന്നെയാണ് അപ്രിലിയ ഇവനുമായി എത്തുന്നത്.
ട്വിൻ സിലിണ്ടറിൽ ആർ എസ് 457 ന് ഏകദേശം 4 ലക്ഷത്തിന് താഴെ ആയിരിക്കും വില വരുന്നത് എന്നാണ് ഒഫീഷ്യൽ ആയി കിട്ടുന്ന വിവരം. ഇപ്പോൾ അമേരിക്കൻ, ഇന്ത്യൻ മോഡലും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകില്ല എന്നും പിയാജിയോയുടെ മേധാവി കുട്ടി ചേർത്തു.
ഇ ഐ സി എം എ 2023 ൽ കണ്ടുമുട്ടിയപ്പോൾ ആണ് ഈ വിവരങ്ങൾ പുറത്ത് വരുന്നത്. ഡിസംബറിൽ ആയിരിക്കും ഇന്ത്യയിൽ ലോഞ്ച് നടക്കുന്നത്. ഇവൻ ഈ വിലക്ക് വരുകയാണെങ്കിൽ. എൻട്രി ലെവൽ ട്വിൻ സിലിണ്ടറിൽ സെഗ്മെന്റിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകാൻ പോകുന്നത്.
ഇതിനൊപ്പം ഡിസംബറിൽ തന്നെ എത്തുന്ന യമഹ ആർ 3, എം ട്ടി 03 എന്നിവരുടെ കാര്യത്തിൽ ചെറിയ മാറ്റം പ്രതീക്ഷിക്കാം. ഇപ്പോൾ സി ബി യൂ യൂണിറ്റായി എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. അത് സി കെ ഡി യൂണിറ്റിലേക്ക് മാറിയേക്കാം.
ഒപ്പം നിൻജ 400 ന് പുതിയ മുൻഗാമി എത്തുന്നത് പോലെ. കവാസാക്കി നിൻജ 300 ന് പകരക്കാരനായി നിൻജ 250 യും ഇന്ത്യയിൽ പ്രതീക്ഷിക്കുന്നുണ്ട്.
Leave a comment