ഇന്ത്യയിൽ ആദ്യമായി മോട്ടോ ജി പി റൈസ് എത്തുകയാണ്. ബൈക്ക് പ്രേമികളായ നമ്മുക്ക് ഏറെ സന്തോഷകരമായ വാർത്തയാണ് ഇത്. കഴിഞ്ഞ മാസം തന്നെ ബുക്ക് മൈ ഷോ വഴി കാണാനുള്ള ടിക്കറ്റ് വില്പന തുടങ്ങി കഴിഞ്ഞു. 2,000 മുതൽ 40,000 രൂപയാണ് ടിക്കറ്റ് നിരക്ക്.
24 സെപ്റ്റംബർ 2023 നാണ് ഭാരത് ജി പി ബുദ്ധ് ഇന്റർനാഷണൽ സിർക്യുട്ടിൽ വച്ചാണ് നടക്കുന്നത്. ഇതിനൊപ്പം നമ്മളിൽ ചിലരെങ്കിലും ഓർമ്മയിൽ എത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. മോട്ടോ ജി പി യോട് അടുത്താണ് അപ്രിലിയയുടെ ചെറു പതിപ്പ് ഇന്ത്യയിൽ എത്തുമെന്ന് പറഞ്ഞിരുന്നത്.

മോട്ടോ ജി പി കത്തി നിൽകുമ്പോൾ അതിനിടയിലാകും ലോഞ്ച് എന്നാണ് നേരത്തെ കിട്ടിയ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ പിന്നെ അധികം വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും. ഇതാ വീണ്ടും എത്തിയിരിക്കുകയാണ് അപ്രിലിയ ആർ എസ് 440.
ഇത്തവണ മുഖം മൂടി എല്ലാം അഴിയിച്ചു വച്ച് പ്രൊഡക്ഷൻ റെഡി ആയിട്ടാണ് കറക്കം. ലൗഞ്ചിന് ഒരുങ്ങുന്നതാണോ എന്നാണ് ഇപ്പോഴത്തെ സംശയം. എന്നാൽ സിഗ്വീൽ പറയുന്നത് അനുസരിച്ച്, അടുത്ത വർഷം മാർച്ചിലേക്ക് ലോഞ്ച് നീട്ടിയിട്ടുണ്ട് എന്നാണ്.
ഇപ്പോഴും ഒരു പിടുത്തം താരത്തെ കറങ്ങി നടക്കുന്ന അപ്രിലിയയുടെ കുഞ്ഞൻ ആർ എസിൻറെ. ട്വിൻ, സിംഗിൾ സിലിണ്ടർ എൻജിൻ ആണോ എന്നും സംശയത്തിൽ തന്നെയാണ്. ഏകദേശം 400 നും 440 സിസി എൻജിൻ പ്രതിക്ഷിക്കാം.
ഡിസൈനിൽ അപ്രിലിയയുടെ സൂപ്പർ താരങ്ങളുടെ പോലെയുള്ള ഹെഡ്‍ലൈറ്റ് തന്നെ ആയിരിക്കും ഇവന് എന്ന് വ്യക്തം. മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്കുകൾ. സസ്പെൻഷൻ ഭാഗത്ത് യൂ എസ് ഡി ഫോർക്കും
മോണോ സസ്പെൻഷനും, അണ്ടർബെല്ലി എക്സ്ഹൌസ്റ്റ് തുടങ്ങിയവയാണ് പിടുത്തം തന്ന വിശേഷങ്ങൾ.

വില കുറക്കുന്നതിനായി ഇന്ത്യയിൽ തന്നെയാണ് നിർമ്മിക്കുന്നത്. അതോടെ ആർ സി 390, നിൻജ 400 എന്നിവരുടെ ഇടയിലായിരിക്കും ഇവൻറെ വില വരുന്നത്. ഇന്ത്യൻ മൈഡ് കുഞ്ഞൻ ആർ എസ് ഇവിടെ നിന്ന് വിദേശ മാർക്കറ്റുകളിലേക്കും കൊണ്ടുപ്പോക്കാൻ പദ്ധതിയുണ്ട്.
Leave a comment