അപ്രിലിയയിൽ ഇന്ത്യയിൽ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ഒന്നിലെങ്കിൽ ആശാൻറെ നെഞ്ചത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നായിരുന്നു. അപ്രിലിയയുടെ ഇന്ത്യയിലെ ഒരു നയം. സ്കൂട്ടർ അല്ലെങ്കിൽ പ്രീമിയം സ്പോർട്സ് ബൈക്ക്. എന്നാൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്നത് ഇതൊന്നും അല്ല എന്ന് മനസ്സിലാക്കിയ അപ്രിലിയ.
തങ്ങളുടെ വജ്രായുധത്തെ വിപണിയിൽ എത്തിക്കാൻ പോകുകയാണ്. അതിന് തുടക്കം കുറിച്ച് കൊണ്ട് പേപ്പറിൽ മാത്രം കണ്ട അപ്രിലിയയുടെ ഇടത്തരം സ്പോർട്സ് ബൈക്ക്. ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു. 2024 ൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിച്ച മോഡലിൻറെ വരവ് കുറച്ച് കൂടി വേഗത്തിലാക്കുകയാണ്.
അതിന് പ്രധാന കാരണം അപ്രിലിയയുടെ ഇഷ്ട്ട മേഖലയായ മോട്ടോ ജി പി റൈസിന് ഇന്ത്യയിൽ തിരിതെളിയാൻ പോകുകയാണ്. ഇവിടെ നടക്കുന്ന ആദ്യ മോട്ടോ ജി പി റൈസിന് തുടക്കമാകുന്നത് സെപ്‌റ്റംബറിലാണ്. ഈ ആരവങ്ങൾക്ക് ഒപ്പം തങ്ങളുടെ കുഞ്ഞൻ സൂപ്പർ താരത്തെ വിപണിയിൽ ഇറക്കാനാണ് പ്ലാൻ.
ഇന്ത്യയിൽ നിന്ന് കുറച്ചധികം ഈ മോഡലിലൂടെ അപ്രിലിയ പ്രതീക്ഷിക്കുന്നുണ്ട്. പ്ലാനുകൾ പ്രകാരം വർഷം 10,000 മുതൽ 15,000 യൂണിറ്റുകളാണ് ഇന്ത്യയിൽ വില്പന നടത്താൻ ഉദ്ദേശിക്കുന്നത്. പരിപൂർണമായി ഇന്ത്യയിൽ നിർമ്മിക്കുന്ന മോഡൽ മത്സരിക്കുന്നത് ആർ സി 390, നിൻജ 300/ 400 മോഡലുകളോടാണ്.
അപ്രിലിയയുടെ കുഞ്ഞൻ ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളിൻറെ വിശേഷങ്ങൾ
Leave a comment