നാളെ അപ്രിലിയയുടെ പുത്തൻ സൂപ്പർ സ്പോർട്ട് വരാനിരിക്കെ. യൂറോപ്പിൽ ഒരു ചെറിയ ബോംബ് പൊട്ടിച്ചിരിക്കുകയാണ്. ലോകം മുഴുവൻ സാഹസിക തരംഗം ആഞ്ഞു വീശുമ്പോൾ. സ്കൂട്ടറുകളിലും ആ എഫക്റ്റ് ഉണ്ടായിട്ടുണ്ട്. അതിന് ഉദാഹരണമാണ് ഹോണ്ടയുടെ എ ഡി വി 160 പോലുള്ള സ്കൂട്ടറുകൾ.
ആ ജനുസ്സിൽ വരുന്ന ഒരു സാഹസിക സ്കൂട്ടർ അപ്രിലിയയുടെ പകലുമുണ്ട്. അതാണ് എസ് ആർ ജി ട്ടി 125, 200 എന്നിവർ. നമ്മുടെ ഇപ്പോഴത്തെ കാറുകളിലെ കോംപാക്റ്റ് എസ് യൂ വികളെ പോലെ കാഴ്ചയിൽ മാത്രമാണ് ഇവനെ സാഹസികൻ എന്ന് തോന്നിപ്പിക്കുന്നത്.
ഡിസൈനിലേക്ക് കടന്നാൽ അപ്രിലിയ ബൈക്കുകളുടേത് പോലെയുള്ള മൂന്ന് ഹെഡ്‍ലൈറ്റ് യൂണിറ്റ് തന്നെയാണ് ഇവനും. വലിയ വിൻഡ് സ്ക്രീനും, എൽ ഇ ഡി ഹെഡ്‍ലൈറ്റും കൂടി കാണുമ്പോൾ. ഒറ്റ നോട്ടത്തിൽ തന്നെ ഇവൻറെ തറവാട് ഏതാണെന്ന് മനസ്സിലാകും.

പിന്നോട്ട് നീങ്ങിയാൽ എൽ സി ഡി മീറ്റർ കൺസോൾ, യമഹ എറോക്സിൽ കണ്ട സെൻറ്റർ ട്ടണൽ ഇവനിലുമുണ്ട്. ഒറ്റ പീസ് സീറ്റ്, എസ് എക്സ് ആർ 160 യോട് ചേർന്ന് നിൽക്കുന്ന ടൈൽ സെക്ഷൻ, എന്നിവയാണ് രൂപത്തിലെ പ്രധാന ഘടകങ്ങൾ. ഇതിനൊപ്പം അപ്രിലിയയുടെ മോട്ടോ ജി പി നിറം കൂടി എത്തിയിട്ടുണ്ട്.
ഇനി എൻജിൻ സൈഡ് നോക്കിയാൽ പേര് സൂചിപ്പിക്കുന്നത് പോലെയല്ല കാര്യങ്ങളുടെ കിടപ്പ്. 125 സിസി വേർഷന് ലിക്വിഡ് കൂൾഡ് എൻജിന് 14.2 ബി എച്ച് പി കരുത്തും 12 എൻ എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ. 200 വേർഷനിലാണ് ഗുഡൻസ് ഇരിക്കുന്നത്. ഹോണ്ടയുടെ ഇപ്പോഴത്തെ സി ബി 200 എക്സ് പോലെ.
പേര് 200 എന്ന് ആണെങ്കിലും സി ബി 200 എക്സിനെക്കാളും കപ്പാസിറ്റി കുറച്ചാണ് എസ് ആർ ജി ട്ടി വരുന്നത്. 174 സിസി, ലിക്വിഡ് കൂൾഡ്, എൻജിൻ ഉല്പാദിപ്പിക്കുന്നത് സി ബി 200 എക്സിനടുത്താണ് കരുത്താണ്. 17.4 ബി എച്ച് പി , ടോർക്ക് കുറച്ചു കൂടും 16.5 എൻ എം.
- അപ്രിലിയ ആർ എസ് 457 ഇന്ത്യൻ ലോഞ്ച് ഡേറ്റ്
- ട്രിയംഫ് ടൈഗറിന് എൻഫീഡിൻറെ മറുപടി
- ഹോണ്ടയുടെ കഫേ റൈസറിനെ പേറ്റൻറ്
സി വി ട്ടി ട്രാൻസ്മിഷനോട് കൂടിയ ഇവന്. പിന്നിൽ ടെലിസ്കോപിക് സസ്പെൻഷനും, പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്‌സോർബേർസുമാണ്. ടയർ മുന്നിൽ 14 ഇഞ്ച് 110 സെക്ഷനും, പിന്നിൽ 130 സെക്ഷൻ 13 ഇഞ്ച് ടയറുകളുമാണ്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുമാണ്.
ഇന്ത്യയിൽ ഇങ്ങനെ ഒരു സ്കൂട്ടർ വരാൻ സാധ്യതയിലെങ്കിലും. ഇവിടെയുള്ള സ്കൂട്ടറുകളിൽ മോട്ടോ ജിപി ഗ്രാഫിക്സ് അവതരിപ്പിക്കാൻ വലിയ സാധ്യതയുണ്ട്. ഒപ്പം നാളത്തെ ബോംബിന് വേണ്ടി കാത്തിരിക്കാം.
Leave a comment