ഇന്ത്യയിൽ എന്നല്ല ഇന്റർനാഷണൽ മാർക്കറ്റ് കൂടി ലക്ഷ്യമിട്ടാണ്. പുത്തൻ ആർ ട്ടി ആർ 310 നിനെ ട്ടി വി എസ് അവതരിപ്പിച്ചത്. അടുത്ത ഒരു വർഷത്തിൽ 25,000 യൂണിറ്റുകളാണ് 310 സീരീസ് വിൽക്കാൻ ഉദ്ദേശിച്ചതെങ്കിൽ. ട്ടി വി എസിൻറെ ഏറ്റവും ഇന്ത്യയിൽ മാർക്കറ്റ് ആയ ഇന്ത്യയിൽ എത്ര വിൽക്കാനാണ് ഉദ്ദേശിക്കുന്നത്.
അതിനും ട്ടി വി എസിൻറെ കൈയിൽ ഒരു പ്ലാനുണ്ട്. 25,000 യൂണിറ്റുകളാണ് ആകെ വിൽക്കുന്നത് എങ്കിൽ. അതിൽ പകുതി 12,000 യൂണിറ്റുകളാണ് ഇന്ത്യയുടെ ഓഹരി. മാസം രണ്ടാളും കൂടി വിൽക്കേണ്ടത് 1,000 യൂണിറ്റുകൾ. വളരെ ചെറിയ പ്ലാൻ ആണെങ്കിലും അത് ഇന്ത്യയിൽ നടപ്പാക്കുമോ എന്ന് നോക്കിയാല്ലോ.

ഒറ്റ വാക്കിൽ ഉത്തരം പറയാം, നടക്കാൻ ഏറെ സാധ്യതയുള്ള പ്ലാനാണ് ഇത്. കാരണം ഇന്ത്യയിൽ ആർ ആർ 310 മാത്രം ഈ കഴിഞ്ഞ 7 മാസങ്ങൾ എടുക്കുകയാണെങ്കിൽ. 360 യൂണിറ്റ് ശരാശരിയിലാണ് ഇപ്പോൾ വില്പന നടത്തുന്നത്.
ബാക്കി 630 യൂണിറ്റൊള്ളമാണ് ആർ ട്ടി ആർ 310 വില്പന കണ്ടത്തേണ്ടത്. അതിൽ 2 മുതൽ 2.5 ലക്ഷം രൂപയുടെ നേക്കഡ് സ്പോർട്സ് ബൈക്കുകൾ എടുത്താൽ. അവിടെ ഏറ്റവും വില്പനയുള്ള ഡ്യൂക്ക് 250, ഡോമിനർ 400 എന്നിവരാണ്. ഇവരുടെ ശരാശരി വില്പന 2000 യൂണിറ്റുകൾക്ക് അടുത്താണ്.
- വിലകൊണ്ട് ഞെട്ടിച്ച് പുതിയ ഡ്യൂക്ക് 250
- ഇന്റർനാഷണൽ ഡ്യൂക്ക് 390 അല്ല ഇന്ത്യയിൽ
- ട്ടി വി എസ് വലിയ കളിക്കളിലേക്ക്
- ലൈവ് അപ്പാച്ചെ ആർ ട്ടി ആർ 310 ലോഞ്ച് ഇവൻറ്
അപ്പോൾ എന്തുകൊണ്ടാണ് ഡ്യൂക്ക് 250 ഇത്ര മാറ്റങ്ങൾ ഉണ്ടായിട്ടും. വിലയിൽ വലിയ വർദ്ധന ഉണ്ടാക്കാതിരുന്നത് എന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തം. ഡോമിനർ 400, ഡ്യൂക്ക് 250, ആർ ആർ 310 എന്നിവരുടെ കഴിഞ്ഞ 7 മാസത്തെ വില്പന താഴെ കൊടുക്കുന്നു.
2023 | ആർ ആർ 310 | ഡ്യൂക്ക് 250 | ഡോമിനർ 400 |
ജൂലൈ | 348 | 1,094 | 607 |
ജൂൺ | 340 | 1,361 | 627 |
മേയ് | 267 | 1,384 | 583 |
ഏപ്രിൽ | 324 | 1,404 | 817 |
മാർച്ച് | 410 | 1,715 | 820 |
ഫെബ്രുവരി | 374 | 1,650 | 701 |
ജനുവരി | 450 | 616 | 586 |
ടോട്ടൽ | 2,513 | 9,224 | 4,741 |
ശരാശരി | 359 | 1,317.7 | 677.2 |
Leave a comment