ഇന്ത്യയിൽ സൂപ്പർ ബൈക്കുകൾ വെല്ലുന്ന ഇലക്ട്രോണിക്സും. ഡിസൈനുമായാണ് ആർ ട്ടി ആർ 310 ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിൽ ഭൂരിഭാഗം കാര്യങ്ങളും സ്റ്റാൻഡേർഡ് ആണെങ്കിലും. ചില കാര്യങ്ങൾ മാത്രം ഓപ്ഷണലായി കിറ്റ് രൂപത്തിലാണ് നൽകുന്നത്.
അപ്പോ ആർ ട്ടി ആർ 310 നിൻറെ കിറ്റ് ഒന്ന് തുറന്ന് നോക്കിയാല്ലോ. ഏറ്റവും വില കുറവുള്ള കിറ്റിൻറെ പേര് കളർ കിറ്റ് എന്നാണ്. ട്ടി വി എസിൻറെ റേസിംഗ് നിറങ്ങളായ ബ്ലൂ നിറവും, ഒപ്പം ട്ടി വി എസ് റേസിംഗ് സ്റ്റിക്കർ അടങ്ങുന്നതാണ് ഈ കിറ്റ്. ഇതിന് 10,000 രൂപയാണ് അധികം നൽകേണ്ടത്.
തൊട്ട് മുകളിലുള്ള കിറ്റിൻറെ പേര് ഡൈനാമിക് കിറ്റ് എന്നാണ്. 18,000/- രൂപ വില വരുന്ന കിറ്റ് തുറന്നാൽ മുൻ, പിൻ സസ്പെന്ഷനുകൾ അഡ്ജസ്റ്റ് ചെയ്യാൻ കഴിയും. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റമാണ് അടുത്തത് പ്രഷർ എത്രയാണ് എന്ന് പറയുന്നതിനൊപ്പം.
റെക്കമെൻഡ് ചെയ്യുന്നതിലും കുറവാണെങ്കിൽ വാണിംങ്ങും തരും. അവസാനമായി ബ്രാസ് കോട്ടഡ് ചെയിൻ ആണ് ഈ കിറ്റിൽ ഉള്ളത്.
സൂപ്പർ കിറ്റ് ഇതാണ്

ഇനി അടുത്ത് വരുന്നത് ഡൈനാമിക് പ്രോ കിറ്റാണ്. ഏറ്റവും കൂടുതൽ ഇലക്ട്രോണിക്സ് വരുന്നതും ഈ കിറ്റിനകത്ത് തന്നെ. റൈസ് ഡയനാമിക് സ്റ്റെബിലിറ്റി കണ്ട്രോൾ എന്നാണ് ട്ടി വി എസ് കിറ്റിനുള്ളിലെ കിറ്റിനെ വിളിക്കുന്നത്.
- കോർണേറിങ് എ ബി എസ്
- കോർണേറിങ് ട്രാക്ഷൻ കണ്ട്രോൾ
- വീലി കണ്ട്രോൾ
- സ്ലോപ്പ് ഡിപ്പെറ്റൻറെ കണ്ട്രോൾ
- റിയർ ലിഫ്റ്റ് ഓഫ് കണ്ട്രോൾ
- കോർണേറിങ് ക്രൂയിസ് കണ്ട്രോൾ
എന്നിവക്കൊപ്പം ട്ടി വി എസിൻറെ അഡ്വാൻസ്ഡ് ടെക്നോളജി ആയ. സീറ്റിൽ ക്ലൈമറ്റ് നിയന്ത്രിക്കാവുന്ന ക്ലൈമറ്റ് കണ്ട്രോൾ സീറ്റും ഈ കിറ്റിൻറെ പ്രത്യകതയാണ്. 22,000/- രൂപയാണ് ഈ കിറ്റിൻറെ വില വരുന്നത്.
- ആർ ട്ടി ആർ 310 അവതരിപ്പിച്ചു
- അപ്പാച്ചെയെ പിന്നിലാക്കി റൈഡർ
- അപ്പാച്ചെ 200 ഉം എക്സ്ട്രെയിം 200 ഉം നേർക്കുനേർ
ഇനി ആർ ട്ടി ആർ 310 നിൻറെ വില നോക്കിയാൽ. രണ്ടു നിറങ്ങളിലാണ് സ്റ്റാൻഡേർഡ് ആയി ഇവൻ വരുന്നത്. അതിൽ ക്വിക്ക് ഷിഫ്റ്റർ ഇല്ലാത്ത ബ്ലാക്ക് നിറത്തിന് 2.43 ലക്ഷവും. ക്വിക്ക് ഷിഫ്റ്റർ ഉള്ള വാരിയന്റിന് 2.58 ലക്ഷവും. മഞ്ഞ നിറത്തിന് 2.64 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.
Leave a comment