ട്രാക്കിൽ നിന്ന് ഡുക്കാറ്റി തങ്ങളുടെ മോഡലുകളെ റോഡിൽ എത്തിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടല്ലോ. അതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട പാനിഗാലെ വി 4 ആർ പോലെ ഒരാൾ ട്ടി വി എസ് നിരയിലുമുണ്ട്. അതാണ് അപ്പാച്ചെ സീരിസിൽ വെറും 200 യൂണിറ്റ് മാത്രം ഇറങ്ങിയ അപ്പാച്ചെ ആർ ട്ടി ആർ 165 ആർ പി.
2021 ലാണ് റൈസ് പെർഫൊമൻസ് എന്ന ചുരുക്കപേരിൽ പുതിയൊരു വിഭാഗമുണ്ടാക്കി. അതിൽ ആദ്യ താരമായ അപ്പാച്ചെ ആർ ട്ടി ആർ 165 ആർ പിയെ അവതരിപ്പിക്കുന്നത്. കാഴ്ചയിൽ നമ്മൾ കഴിഞ്ഞ ദിവസം കണ്ട വി 4 ആറിൻറെ പോലെ. ഡിസൈൻ സ്റ്റാൻഡേർഡ് മോഡലിനും ഇവനും ഒരു പോലെ തന്നെയാണ്.

കാഴ്ചയിലെ മാറ്റങ്ങൾ
എന്നാൽ നിറത്തിൽ പെട്ടെന്ന് തന്നെ മനസ്സിലാകും ഇവൻ സ്റ്റാൻഡേർഡ് ആർ ട്ടി ആർ അല്ല എന്ന്. ചുവപ്പ്, നീല, വെളുപ്പ് എന്നിങ്ങനെ ട്ടി വി എസിൻറെ റേസിംഗ് നിറമാണ് ഇവനിൽ ഒരുക്കിയിരിക്കുന്നത്. സ്പെഷ്യൽ എഡിഷൻ മോഡലുകളിൽ ഇപ്പോൾ കാണുന്ന സീറ്റ്. ചുവപ്പ് നിറമുള്ള അലോയ് വീൽ, ഗ്രാബ് റെയിൽ എന്നിവയാണ് ഡിസൈനിലെ മറ്റ് മാറ്റങ്ങൾ.
കപ്പാസിറ്റി കൂട്ടിയ എൻജിൻ
ഇനി ഏറ്റവും വലിയ മാറ്റത്തിലേക്ക് കടക്കാം. പാനിഗാലെ വി 4 ആറിന് ഡബിൾ യൂ എസ് ബി കെ എഞ്ചിനുമായി കപ്പാസിറ്റി കുറച്ചാണ് എത്തുന്നതെങ്കിൽ. 165 ആർ പിക്ക് കപ്പാസിറ്റി കൂട്ടിയാണ് എത്തുന്നത്. അതിനുള്ള കാരണം ഇന്ത്യൻ നാഷണൽ ചാമ്പ്യൻഷിപ്പിലെ അതേ ഹൃദയം തന്നെയാണ് ഇവനും.
എന്നാൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതോടെ 160 ൽ നിന്ന് 165 സിസി യിലേക്ക് കപ്പാസിറ്റി ഉയർത്തുകയും, സിലിണ്ടർ ഹെഡിൽ മാറ്റം വരുത്തുകയും. വാൽവ് പോർട്ട് വലുതാകുകയും ചെയ്തു. അവിടം കൊണ്ടും നിർത്തിയില്ല പിസ്റ്റൺ ഡിസൈനിലും മാറ്റം വരുത്തി.

ഇതൊടെ യമഹ ആർ 15 നോട് പോലും കൊമ്പ് കോർക്കാവുന്ന എൻജിൻ ഔട്പുട്ടിലേക്കെത്തി കാര്യങ്ങൾ. എൻജിനിലെ നമ്പറുകൾ നോക്കുകയാണെങ്കിൽ 164.9 സിസി, ഓയിൽ കൂൾഡ്, 4 വാൽവ് എൻജിൻറെ കരുത്ത് 17.55 ൽ നിന്നും 19.2 പി എസായി. ടോർകിൽ ചെറിയ കുറവും ഉണ്ടായി 14.7 ൽ നിന്നും 14.2 എൻ എമ്മിലേക്കെത്തി.
ട്രാൻസ്മിഷൻ 5 സ്പീഡ് തന്നെ ആണെങ്കിലും. പുതിയ മാറ്റങ്ങളോടെ മികച്ച ട്ടോപ്പ് ഏൻഡ് കൂടി ഇവന് കൈവന്നു. ഇതോടെ എതിരാളികൾ അടുത്ത സ്റ്റേജിലേക്ക് മാറി. 150 സിസി യിലെ രാജാവായ ആർ 15 വി4 മായി 60 കിലോ മീറ്റർ വരെ കട്ടക്ക് ഒപ്പം നിൽക്കുന്ന ഇവൻ. പിന്നെ കുറച്ചു പിന്നിലാകും. എന്നാലും വി വി എ എത്തിയതിൽ പിന്നെ ആർ 15 ന് 150 യിൽ അങ്ങനെ ഒരു എതിരാളി ഉണ്ടാകുന്നത് ആദ്യം.

വെട്ടി കുറക്കലുകളും കൂട്ടി ചേർക്കലുകളും
അടുത്ത സ്റ്റേജ് എതിരാളിക്കളോടെ മത്സരിക്കാൻ എൻജിനിൽ മാത്രമല്ലല്ലോ മാറ്റം വരേണ്ടത്. സ്പെക്കിലും കുറച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതും റേസിംഗ് ട്രാക്കിൽ നിന്ന് തന്നെയാണ് എത്തുന്നത്. യൂറോഗ്രിപ് ഒരുക്കിയ റേസിംഗ് ടയറുകൾ. ട്രാക്കിലെ ടെക്നോളജി ആയ സ്ലിപ്പർ ക്ലച്ച്. 200 ൽ നിന്ന് 240 എം എം ലേക്ക് ഉയർത്തിയ ഡിസ്ക് ബ്രേക്കുകൾ. എന്നിങ്ങനെയാണ് സ്‌പെകിലെ മാറ്റങ്ങൾ.
ഇതെല്ലാം സവിശേഷതളുടെ ലിസ്റ്റിൽ പെടുത്തുമ്പോൾ തന്നെ. സ്റ്റാൻഡേർഡ് മോഡലിന് വരാത്ത ചില കാര്യങ്ങളും ആർ പി യിൽ ഉണ്ടായിരുന്നില്ല. റൈഡിങ് മോഡ്, ഗ്ലൈഡ് ത്രൂ ടെക്നോളജി, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, എന്നിവയാണ് അവ.

വില പ്രേശ്നമായില്ല
ഇനി വിലയിലേക്ക് നോക്കിയാൽ ലിമിറ്റഡ് എഡിഷൻ മോഡലുകൾക്കെല്ലാം വില കൂടുതൽ സ്വാഭാവികമാണ്. ഇവിടെയും അതുണ്ട്. 2021 ൽ ഇവൻ എത്തുമ്പോൾ 1.21 ലക്ഷം 160 4വിക്കും. 200 4 വി ക്ക് 1.39 ലക്ഷവുമായിരുന്നു എക്സ് ഷോറൂം വില. ഇവനാക്കട്ടെ 1.45 ലക്ഷവും. വില കൂടുതൽ അധികം പ്രേശ്നമായില്ല.
ഒരു മാസത്തിനുള്ളിൽ 200 യൂണിറ്റും വില്പന നടത്തി 165 ആർ പി. ലിമിറ്റഡ് എഡിഷനായി വന്നെങ്കിലും പിന്നെ ആർ പി സീരിസിൽ കൂടുതൽ മോഡലുകൾ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല.
Leave a comment