60 ഓളം രാജ്യങ്ങളിൽ വേരുകളുള്ള ഇന്ത്യൻ കമ്പനിയാണ് ട്ടി വി എസ്. ഓരോ മാർക്കറ്റിനനുസരിച്ച് മോഡലുകളിൽ മാറ്റം വരുത്തുന്ന ട്ടി വി എസ്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് 200 4 വി യിൽ ഏതാണ്ട് ഇതേ മാറ്റങ്ങളുമായി എത്തിയത്. എന്നാണ് 200 ൽ എത്തിയ എല്ലാ മാറ്റങ്ങളും 160 യിൽ ട്ടി വി എസ് അവതരിപ്പിച്ചിട്ടില്ല.
200 4 വി യെ റൈസർ ആകാൻ ടൂറിംങ്ങിന് ഉപയോഗിക്കുന്ന വിൻഡ് സ്ക്രീൻ, ഹാൻഡ് ഗാർഡ് എന്നിവയാണ് നൽകിയതെങ്കിൽ ഇവിടെയും അതൊക്കെ തന്നെ തുടരുണ്ടുണ്ട്. എന്നാൽ ഡിസ്ക് കാലിപ്പർ കവർ 160 യിൽ എത്തിയിട്ടില്ല. ഒപ്പം നിറത്തിലും മാറ്റമുണ്ട്.

200 4 വിയിൽ കാലിഫോർണിയ ഗ്രേയിൽ ചുവപ്പ് സ്റ്റിക്കറിങ് ആണെങ്കിൽ ഇവിടെ ഗോൾഡൻ ഗ്രീൻ നിറമാണ് നൽകിയിരിക്കുന്നത്. മുന്നിലെ മഡ്ഗാർഡ്, ഹെഡ്‍ലൈറ്റ്, എൻജിൻ – കവിൾ എന്നിവിടങ്ങളിലും ഇതേ നിറം തന്നെ. പേരിലും കൂടുതൽ ലോജിക് ഇവൻ നൽകുന്നുണ്ട്. പേരിനൊപ്പം ഗോൾഡൻ ഗ്രീൻ എന്നാണ് വാലറ്റത് കൊടുത്തിരിക്കുന്നത്.
ഇനി അവസാനമായി എൻജിൻ സൈഡിലേക്ക് കടന്നാൽ. ഇന്ത്യയെക്കാളും പിന്നിലാണ് കൊളംബിയയുടെ മലിനീകരണച്ചട്ടത്തിൻറെ പോക്ക് എന്ന് തോന്നുന്നു. നമ്മുടെ നാട്ടിൽ പിൻവലിച്ച ഹെഡ്‍ലൈറ്റിനൊപ്പം കാർബുറേറ്ററാണ് ഇവന് ഇന്ധനം പകരുന്നത്.
- ട്ടി വി എസ് കൂട്ടുകെട്ടിൽ ആദ്യ സൂപ്പർതാരം
- ചിൽഡ്രൻസ് പാർക്ക് തുടങ്ങി ട്ടി വി എസ്
- റൈഡറിന് സ്റ്റാറ്റസ് വിട്ട് ഒരു കളിയില്ല
- ട്ടി വി എസിൽ നിന്നൊരു പ്രീമിയം മോഡൽ കൂടി
159.7 സിസി, കാപ്പാസിറ്റിയുള്ള എയർ / ഓയിൽ കൂളിംഗ് വഴി തണുപ്പിക്കുന്ന ഈ എൻജിൻ പുറത്തെടുക്കുന്ന കരുത്ത് 16.2 എച്ച് പി യും ടോർക് 14.8 എൻ എം വുമാണ്. ഇന്ത്യയിൽ ഇതേ എൻജിൻ ഉല്പാദിപ്പിക്കുന്നത് 17.55 എച്ച് പി യാണ്, ടോർകിൽ വലിയ മാറ്റമില്ല.
എന്നാൽ ഇന്ത്യൻ മോഡലിലെ പോലെ ബ്ലൂട്ടുത്ത് കണക്റ്റിവിറ്റി, റൈഡിങ് മോഡ്, അഡ്ജസ്റ്റബിൾ ക്ലച്ച് ലീവേഴ്സ് , എ ബി എസ് തുടങ്ങിയ കാര്യങ്ങൾ ഒന്നും അവിടെ ലഭ്യമല്ല. ഇന്ത്യയിൽ ഈ അക്‌സെസ്സറിസുമായി എത്താനുള്ള സാധ്യത വളരെ വിരളമാണ്.
Leave a comment