24 മണിക്കൂറുകൊണ്ട് എത്ര ദൂരം വരെ സഞ്ചരിക്കാമെന്ന് നമ്മൾ നേരത്തെ കണ്ടിരുന്നു. അതിൽ ട്രിയംഫ് തങ്ങളുടെ ടൈഗർ 1200 ജി ട്ടി യുമായി ഗിന്നസ്സ് വേൾഡ് റെക്കോർഡ് നേടിയപ്പോൾ. ഇന്ത്യയിലും അതുപോലെയുള്ള ചെല്ലെഞ്ചുകൾ നടന്നിരുന്നു. അതിൽ ജൂലൈ 02, 2023 വരെ മോട്ടോർസൈക്കിളുകളിൽ റെക്കോർഡ് ഉണ്ടായിരുന്നത്.
ഹാർലിയുടെ സ്പോർട്സ്റ്റർ എസിനായിരുന്നു. എന്നാൽ ഇനി മുതൽ ആ റെക്കോർഡ് നമ്മുടെ ഇന്ത്യൻ മെയ്ഡ് ആർ ആർ 310 നിന് സ്വന്തം. 24 മണിക്കൂറുകൊണ്ട് സ്പോർട്സ്റ്റർ 3141 കിലോ മീറ്റർ ആണ് പിന്നിട്ടതെങ്കിൽ. ആർ ആർ 310, 3,657.92 കിലോ മീറ്റർ ആയി പുതിയ റെക്കോർഡ് തിരുത്തിയിട്ടുണ്ട്

റെക്കോർഡിൻറെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാൽ. ഒരു പൊൻതൂവൽ കൂടി ഈ 24 ഹൌർസ് എൻഡ്യൂറൻസ് റൈസിനുണ്ട്. അതും ഇന്ത്യക്കാരായ നമ്മളിൽ കുറച്ചു അഹങ്കരിക്കാൻ സാധിക്കുന്നതാണ്. ഇന്ത്യൻ ടയർ കമ്പനിയായ അപ്പോളോയുടെ ആൽഫ എച്ച് 1 ടൈറുകളാണ് ഈ റേസിന് ഉപയോഗിച്ചിരിക്കുന്നത്.
അതിൽ എന്താണ് ഇത്ര അഹങ്കരിക്കാൻ ഉള്ളത് എന്ന് ചോദിച്ചാൽ. ഒരു ദിവസം മുഴുവൻ 152 കിലോ മീറ്റർ ശരാശരിയിലായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ ഹൈ സ്പീഡ് ട്രാക്കിലൂടെ ആർ ആർ 310 ചീറി പാഞ്ഞത്. 173 കിലോ മീറ്റർ വരെ പരമാവധി വേഗത എടുക്കാൻ കഴിഞ്ഞു.
- ഇന്ത്യയിലെ 24 മണിക്കൂർ ടെസ്റ്റ്
- ട്രിയംഫിന് ഗിന്നസ്സ് വേൾഡ് റെക്കോർഡ്.
- അപ്പാച്ചെ ആർ ട്ടി ആർ 310 സ്പോട്ടെഡ്
അത് ഒരു സെറ്റ് ടയറിൽ ആയിരുന്നു എന്നതാണ് അത്ഭുദപ്പെടുത്തുന്ന കാര്യം. ഈ വിജയത്തിന് പിന്നിൽ 18 അംഗങ്ങൾ അടങ്ങുന്ന ടീമും പ്രവർത്തിച്ചിരുന്നു. ഇവോ ഇന്ത്യയാണ് സമയം എതിരാളിയായ ഈ മത്സരത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
Leave a comment