ഇന്ത്യയിൽ കമ്യൂട്ടർ മുതൽ സൂപ്പർ സ്പോർട്ട് മോഡലുകൾ വരെ അണിനിരക്കുന്ന ഇന്ത്യൻ ഡുക്കാറ്റി മോഡലുകളുടെ ഓൺ റോഡ് പ്രൈസ് നോക്കാം. ആകെ അഞ്ചു മോഡലുകളാണ് അപ്പാച്ചെ നിരയിൽ ഉള്ളത്. എല്ലാ മോഡലുകളുടെയും പല ഘടകങ്ങളും ട്ടി വി എസ് വികസിപ്പിച്ചെടുത്തിരിക്കുന്നത് ട്രാക്കിൽ നിന്നാണ്.
അതുകൊണ്ട് തന്നെ എല്ലാവർക്കും പെർഫോമൻസിൻറെ മേൻപൊടി ട്ടി വി എസ് നൽകിയിട്ടുണ്ട്. ഒപ്പം 0 – 60 കൂടി തങ്ങളുടെ എല്ലാ മോഡലുകലൂടെ സവിശേഷതകളിൽ ഒന്നാണ്. ഈ ഓൺ റോഡ് പ്രൈസിനോപ്പം 0 – 60 കൂടി ഈ സെക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പഴയ പുതിയ 160

ആദ്യം താഴെ നിന്ന് തുടങ്ങിയാൽ അപ്പാച്ചെയുടെ 160 2വിയാണ്. 159.7 സിസി, എയർ കൂൾഡ് എൻജിനാണ് ഇവൻറെ ഹൃദയം. 16.04 പി എസ് കരുത്ത് പുറത്തെടുക്കുന്ന ഇവന് 60 കിലോ മീറ്റർ വേഗത എത്താൻ വേണ്ടത് 5.3 സെക്കൻഡ് മാത്രമാണ്. ഡ്രം, ഡ്യൂവൽ ഡിസ്ക്, ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള വാരിയറ്റുകളിലാണ് ഇവൻ ലഭ്യമാകുന്നത്.
ഡ്രം | 148,101/- |
ഡിസ്ക് | 152,127/- |
ബ്ലൂറ്റൂത്ത് | 155,922/- |
അതിനു മുകളിൽ നിൽക്കുന്നത് 160 തന്നെയാണ്. അപ്പാച്ചെയുടെ പുതുതലമുറ 160 ആണെന്ന് മാത്രം, ഓയിൽ കൂൾഡ് 4 വാൽവ് എഞ്ചിനുമായി എത്തുന്ന 160 4 വി. 4.8 സെക്കണ്ടുകൊണ്ട് 60 കിലോ മീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇവൻറെ കരുത്ത് 17.55 പി എസ് ആണ്. 160 യുടെ മുകളിൽ പറഞ്ഞ വാരിയന്റുകൾക്ക് പുറമേ സ്പെഷ്യൽ എഡിഷനും 4 വിയിൽ ലഭ്യമാണ്.
ഡ്രം | 153,254/- |
ഡിസ്ക് | 157,279/- |
ബ്ലൂറ്റൂത്ത് | 161,075/- |
സ്പെഷ്യൽ എഡിഷൻ | 162,800/- |
- പുതിയ അപ്പാച്ചെ വരുന്നു
- റൈഡർ 125 ന് ഹീറോയുടെ മറുപടി
- 650 ട്വിൻസിനെ പിടിക്കാൻ ട്ടി വി എസ്
- ഡോമിനർ പോലൊരു ആർ ട്ടി ആർ 200
അവസാന 180 ക്കളിൽ ഒന്ന്
160 പുതിയ തലമുറ എത്തിയപ്പോൾ മങ്ങിപോയത് അപ്പാച്ചെയുടെ 180 2 വി യാണ്. ഇരുപതു സിസി കൂടിയിട്ടും 160 യുടെ ഒപ്പം നിൽക്കുന്ന പെർഫോമൻസ് മാത്രമാണ് ഇവന് അവകാശപ്പെടാനുള്ളത്. വിലയിൽ കൂടുതലും പഴയ സ്റ്റൈൽ കൂടി ആയതോടെ പൂർത്തിയായി.

നമ്പറുകളിലേക്ക് കടന്നാൽ 177.4 സിസി, ഓയിൽ കൂൾഡ്, 2 വാൽവ് എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. 17.2 പി എസ് കരുത്തുള്ള ഇവന് 4.8 സെക്കൻഡ് തന്നെ വേണം 60 കിലോ മീറ്ററിൽ എത്താൻ. ഓൺ റോഡ് വിലയിൽ
160 4വി നോക്കിയാൽ 2,000 രൂപയുടെ വർധനയുമുണ്ട്.
ബ്ലൂറ്റൂത്ത് | 163,095/- |
കരുത്തൻ ആർ ട്ടി ആർ
ഇനിയാണ് അപ്പാച്ചെ ആർ ട്ടി ആർ നിരയിൽ ഏറ്റവും കരുത്തൻ എത്തുന്നത് 200 4 വി. 3.9 സെക്കൻഡ് കൊണ്ട് 60 എത്തുന്ന ഇവന്. 197.75 സിസി, 4 വാൽവ്, ഓയിൽ കൂൾഡ് എൻജിൻറെ കരുത്ത് 20.8 പി എസ് ആണ്. ഡ്യൂവൽ ചാനൽ എ ബി എസുമായി എത്തുന്ന ഇവൻറെ വില
ഡ്യൂവൽ ചാനൽ എ ബി എസ് | 177,968/- |

ഗ്ലോബൽ താരം
അപ്പാച്ചെയിലെ തന്നെ ഏറ്റവും കരുത്തൻ മോഡലാണ്. ബി എം ഡബിൾ യൂമായി ചേർന്നൊരുക്കിയ ഇവൻ തന്നെയാണ് ട്ടി വി എസിൻറെ ഗ്ലോബൽ താരം. പെർഫോമൻസിനൊപ്പം ടെക്നോളജിയിലും എതിരാളിയോടൊപ്പം കട്ടക്ക് നിൽക്കുന്ന തരത്തിലാണ് ഇവനെ ട്ടി വി എസ് ഒരുക്കിയിരിക്കുന്നത് .
ട്ടി എഫ് ട്ടി മീറ്റർ കൺസോൾ, സ്ലിപ്പർ ക്ലച്ച്, റൈഡ് ബൈ വയർ, ലിക്വിഡ് കൂൾഡ് എൻജിൻ എന്നിങ്ങനെ നീളുന്നു ടെക്നോളോജിയുടെ ലിസ്റ്റ്. ഇനി നമ്മൾ നോക്കുന്ന നമ്പറുകളിലേക്ക് നോക്കിയാൽ. 312 സിസി, സിംഗിൾ സിലിണ്ടർ എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. 34 പി എസ് കരുത്തു ഉല്പാദിപ്പിക്കുന്ന ഇവന് 2.93 സെക്കൻഡ് മതി 60 കിലോ മീറ്ററിൽ എത്താൻ. വില നോക്കിയാൽ.
പ്രീമിയം | 344,580/- |
Leave a comment