ഇന്ത്യയിൽ ഏറ്റവും മികച്ച പങ്കാളികളിൽ ഒന്നാണ് ട്ടി വി എസും, ബി എം ഡബിൾ യൂ വും. 2013 ൽ ആരംഭിച്ച ഈ കൂട്ടുകെട്ടിൽ 310 സിസി മോഡലുകളാണ് വിപണിയിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ വിവിധ സെഗ്മെൻറ്റ് കേന്ദ്രികരിച്ചാണ് മോഡലുകൾ ഇറക്കിയതെങ്കിൽ. കഴിഞ്ഞ വർഷം മുതൽ തുടങ്ങിയ മോഡലുകളുടെ കൈമാറ്റം. ആദ്യഘട്ടത്തിൽ തന്നെ വലിയ വിജയമായി മാറി. ട്ടി വി എസിൻറെ ആർ ആർ 310 ൻറെ റീമേക്ക് ജി 310 ആർ ആർ ആയി ആടി തിമിർക്കുകയാണ്. ആ വഴി പിന്തുടർന്ന് ഇതാ നേക്കഡ് വേർഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്ടി വി എസ്.
പതിവ് പോലെ തന്നെ ഡിസൈൻ ട്ടി വി എസ് കമ്പനി തന്നെ ഏറ്റെടുക്കുമ്പോൾ. പുതിയ ഡിസൈൻ തന്നെയാണ് എത്തുന്നത്. എന്നാൽ വലിയ വിയർപ്പ് ഒഴുകേണ്ടി വരില്ല താനും. 2014 ൽ വരച്ച ഡാർക്കൻ കോൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാകും ആർ ട്ടി ആർ 310 എത്തുക. എൻജിൻ സൈഡിലും വലിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. അതേ 312 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 34 പി എസും ടോർക് 27.3 എൻ എംവുമാണ്.
റൈഡിങ് മോഡ്, ത്രോട്ടിൽ ബൈ വയർ, സ്ലിപ്പർ ക്ലച്ച്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മിഷ്‌ലിൻ ടയർ, കെ വൈ ബി യുടെ സസ്പെൻഷൻ എന്നിങ്ങനെ ഹൈലൈറ്റുകൾ ഇവനിലും തുടരുമ്പോൾ മാറ്റങ്ങൾ വരുന്ന ഭാഗങ്ങൾ ഇവയൊക്കെയാണ്.
നേക്കഡ് വേർഷൻ ആയതിനാൽ ഫയറിങ് മാറ്റുന്നതോടെ ഭാരത്തിൽ ചെറിയ കുറവുണ്ടാകും. നഗരങ്ങൾക്ക് കൂടി വേണ്ടി ഒരുക്കുന്ന ഇവന് ഗിയർ റേഷിയോ, സ്‌പോക്കറ്റ്, റൈഡിങ് ട്രൈആംഗിൾ എന്നിവയിൽ മാറ്റങ്ങളുണ്ടാകും. വിലയിൽ 30,000 രൂപയോളം കുറവാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 2.4 ലക്ഷം രൂപയായിരിക്കും ഇവൻറെ എക്സ് ഷോറൂം വില. പ്രധാന എതിരാളികൾ സി ബി 250 എഫ് ( 2.3 ലക്ഷം ), ഡ്യൂക്ക് 250 ( 2.4 ലക്ഷം) എന്നിവരായിരിക്കും.
അടുത്ത മാസം നടക്കുന്ന ട്ടി വി എസിൻറെ എക്സ്ക്ലൂസിവ് ഷോയായ മോട്ടോസോളിൽ വച്ചാകും ഇവനെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. അടുത്ത മാസം മാർച്ച് 3 ന് ഗോവയിലാണ് മോട്ടോസോൾ നടക്കുന്നത്.
Leave a comment