ഇന്റർനാഷണൽ ബ്രാൻഡ് ആയി വളരുന്ന ട്ടി വി എസ്. തങ്ങളുടെ മോഡലുകളിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരുകയാണ്. അപ്പാച്ചെ ആർ ട്ടി ആർ സീരിസിന് പുതിയ മിയാമി നിറം കൊളംബിയയിൽ അവതരിപ്പിച്ച വേദിയിൽ ഫ്ലാഗ്ഷിപ്പ് താരാമായ ആർ ആർ 310 നിനും ഇതേ നിറം നൽകിയിരുന്നു.
ആർ ട്ടി ആർ മോഡലുകളിൽ നൽകിയത് പോലെയല്ല ആർ ആർ 310 നിൽ എത്തിയപ്പോൾ നിറങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കറുപ്പ്, മിയാമി ബ്ലൂ, ചുവപ്പ് എന്നിങ്ങനെ നിറങ്ങൾ തന്നെയാണ് നൽകിയിരിക്കുന്നത് എങ്കിലും. മിയാമി ബ്ലൂ ചെറിയ മോഡലുകളിലേത് പോലെ പ്ലെയിൻ അല്ല. കറുപ്പ് സ്റ്റിക്കർ ഫയറിങ്ങിന് മേൽ ഡിസൈൻ ചെയ്തിട്ടുണ്ട്.
- ട്ടി വി എസ് കൂട്ടുകെട്ടിൽ ആദ്യ സൂപ്പർതാരം
- ചിൽഡ്രൻസ് പാർക്ക് തുടങ്ങി ട്ടി വി എസ്
- ട്ടി വി എസിൽ നിന്നൊരു പ്രീമിയം മോഡൽ കൂടി
- ട്ടി വി എസ് 650 അണിയറയിൽ
ഒപ്പം ഹെഡ്‍ലൈറ്റിന് താഴെയായി ചുവപ്പ് നിറം നൽകിയിരിക്കുന്നത് കൂടുതൽ സ്‌പോർട്ടി ആക്കിയിട്ടുണ്ട്. ഒപ്പം അലോയ് വീലിൽ ചുവപ്പ്, കറുപ്പ് സമം ചേർത്താണ് ഇവിടെയും എത്തിയിരിക്കുന്നത്. എൻജിൻ സ്പെക്, സസ്പെൻഷൻ, ബ്രേക്കിംഗ്, ഇലക്ട്രോണിക്സ് എന്നിവയിൽ ഇന്ത്യൻ മോഡലുമായി വലിയ വ്യത്യാസം കാണാനില്ല.
ഇതിനൊപ്പം തന്നെ ഇന്ത്യയിലെ ട്ടി വി എസിൻറെ ചിൽഡ്രൻസ് പാർക്കിൽ അവതരിപ്പിച്ചത് പോലെയുള്ള റേസിംഗ് സിമുലേഷനും അവതരിപ്പിച്ചിട്ടുണ്ട്.
Leave a comment