ഇതിനോടകം തന്നെ ട്ടി വി എസ് ഒരു പിടി മോഡലുകളുടെ വരവറിയിച്ചിട്ടുണ്ട്. പക്ഷേ ഒരാൾക്കും അത്ര വ്യക്തത നൽകാൻ ട്ടി വി എസ് ശ്രമിക്കുന്നതുമില്ല. അതുപോലെയുള്ള ഒരു വാർത്തയാണ് ഇന്നും എത്തിയിരിക്കുന്നത്.
ചുവടുവയ്പ്പുക്കൾ ഒന്നും ഇല്ലാതെ ഇരുന്ന സാഹചര്യത്തിൽ പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ പുതിയൊരു പേര് പേറ്റൻറ് ചെയ്തിരിക്കുകയാണ് ട്ടി വി എസ്. ആർ ട്ടി എക്സ് എന്നാണ് ആ പേര്. ഈ പേരിനെ ചുറ്റിപ്പറ്റിയാണ് പുതിയ വാർത്തകൾ വരുന്നതും.

ആർ ട്ടി ഉള്ളതിനാൽ ഒന്ന് ഉറപ്പിക്കാം. അപ്പാച്ചെ സീരീസ് ആണ് ഈ പേരിൽ വരുന്ന മോഡൽ. അതിൽ രണ്ടു ഭാഗങ്ങളാണ് ഇപ്പോൾ ഉള്ളത്. അതിൽ ആദ്യത്തേത് പുത്തൻ പുതിയ ആർ ട്ടി ആർ 200 ൪ വിയാണ് എന്നതാണ്. ഒൻപതു വർഷം പിന്നിടുന്ന 200 ൻറെ പുതിയ പ്ലാറ്റ്ഫോമിൽ എത്തുന്ന മോഡലായിരിക്കും ഇവൻ.
- 650 ട്വിൻസിനെ പിടിക്കാൻ ട്ടി വി എസ്
- പോർഷെ നിറങ്ങളിൽ അപ്പാച്ചെ സീരീസ്
- ഡോമിനർ പോലൊരു ആർ ട്ടി ആർ 200
- ചിൽഡ്രൻസ് പാർക്ക് തുടങ്ങി ട്ടി വി എസ്
കഴിഞ്ഞ ഒൻപതു വർഷങ്ങളിലും 200 ന് വലിയ മാറ്റങ്ങളൊന്നും ട്ടി വി എസ് കൊണ്ടുവന്നിട്ടുമില്ല. രണ്ടാമത്തെ വാർത്ത അപ്പാച്ചെയുടെ എന്തു വാർത്ത വന്നാലും ഒപ്പം വരുന്ന ഒരാളാണ്, ആർ ട്ടി ആർ 310. അത് ഇപ്പോഴും ഒരു ക്ലൂവും തരാതെ ഒരു കെട്ടുകഥയായി തുടരുകയാണ്.

ഇനി എക്സ് അവസാനം വരുന്നതിനാൽ. ആർ ട്ടി ആർ സീരിസിനെ അടിസ്ഥാനപ്പെടുത്തി എത്തുന്ന സാഹസികനാകുമോ എന്നും സംശയിക്കാം. സാഹസിക രംഗത്ത് ഇപ്പോഴും ട്ടി വി എസ് കാൽ എടുത്തു വച്ചിട്ടില്ലല്ലോ. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് കൊളംബിയയിൽ എത്തിയ കൊച്ചു സാഹസികന്മാർ ആകാനും സാധ്യതയുണ്ട്. പൾസർ എൻ എസ് സീരിസിന് പറ്റിയത് പോലെ.
Leave a comment