അമേരിക്കൻ പ്രീമിയം ബ്രാൻഡ് ആയ ഹാർലിയുടെ കുഞ്ഞൻ മോഡൽ ചൈനയിൽ ഒരുക്കുന്നു എന്ന വാർത്താക്കൾക്ക് കുറച്ചു പഴകമായി തുടങ്ങിയിരുന്നു. എന്നാൽ ഇതാ പ്രൊഡക്ഷന് ഒരുങ്ങുന്ന ഹാർലിക്ക് രണ്ടു മോഡലുകളാണ് ക്യു ജെ മോട്ടോർസ് ഒരുക്കുന്നത്. രണ്ടും ഇരട്ട സിലിണ്ടർ എൻജിനോട് കൂടിയ 350, 500 സിസി മോഡലുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ടൈപ്പ് ഓഫ് അപ്പ്രൂവൽ പ്രകാരം പുറത്ത് വന്ന ഡാറ്റ അനുസരിച്ച് കുഞ്ഞൻ ഹാർലികളിൽ ഉപയോഗിച്ചിരിക്കുന്നത് പാർലൽ ട്വിൻ സിലിണ്ടർ എൻജിനുകളാണ്. ഹാർലിയിൽ എപ്പോഴും കാണുന്ന വി ട്വിൻ ഹൃദയം ഇത്തവണ ഒഴിവാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത് പോലെ ഇന്ത്യയിൽ എത്തിയ ക്യു ജെ യുടെ എസ് ആർ വി 300 മായിട്ടല്ല ഈ മോഡലിന് സാമ്യം.
ക്യു ജെ യുടെ കിഴിലുള്ള ബെനെല്ലിയുടെ തന്നെ ഇന്ത്യയിൽ ഉണ്ടായിരുന്ന ട്ടി എൻ ട്ടി 300 ന്റെ പുതിയ രൂപമായ 302 എസിൽ നിന്നാണ് എക്സ് 350 പിറക്കുന്നത്. അതേ ഷാസി, ഇരട്ട ഡിസ്ക് ബ്രേക്ക്, യൂ എസ് ഡി സസ്‌പെൻഷൻ എന്നിവ കടം എടുത്തപ്പോൾ എൻജിൻ ക്യു ജെ യുടെ തന്നെ 353 സിസി എൻജിനാണ്. കരുത്ത് 36 എച്ച് പി യും, പരമാവധി വേഗത 143 കിലോ മീറ്ററിൽ എത്തുമ്പോൾ ഇവന്റെ ആകെ ഭാരം 195 കെജി യാണ്.
രണ്ടാമൻ എത്തുന്നത് ബെനെല്ലിയുടെ ചട്ടകൂടിൽ തന്നെ. ഇന്ത്യയിലെ ബെനെല്ലിയുടെ സാഹസിക്കൻ ട്ടി ആർ കെ 502 വുമയാണ് ഇവന് സാമ്യം. ഷാസി, ബ്രേക്കിങ്, സസ്‌പെൻഷൻ, എന്നിവയെല്ലാം അവിടെ നിന്ന് എടുത്തപ്പോൾ കരുത്ത് ഒട്ടും ചോരാത്തെ 47 എച്ച് പിയും പരമാവധി വേഗത മണിക്കൂറിൽ 159 കിലോ മീറ്ററുമാണ്.
വി ട്വിൻ എൻജിന് ചെറിയ മോഡലിൽ അവധി കൊടുത്തെങ്കിലും ഡിസൈൻ ഹാർലിയുടെ തനത് വഴിയിൽ തന്നെ. റൗണ്ട് ഹെഡ്‌ലൈറ്റ്, സിംഗിൾ പോഡ് റൗണ്ട് മീറ്റർ കോൺസോൾ, എന്നിവക്കൊപ്പം കുറച്ച് എഡ്ജിയാണ് ഡിസൈൻ. ഇന്ധനടാങ്ക്, സൈഡ് പാനലുക്കൾ, സിംഗിൾ പീസ് സീറ്റ് എന്നിങ്ങനെ എല്ലാം ചെത്തിയെടുത്തത് പോലാണ്. ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ, സീറ്റ് എന്നിവ ഇവന് കൂടുതൽ ചായ്‌വ് നൽകുന്നത് ഒരു റോഡ്സ്റ്റർ മോഡലിലേക്കാണ്.
അടുത്ത വർഷമായിരിക്കും ഇവൻ വിപണിയിൽ എത്തുന്നത്. ഹീറോയുടെ കൈപിടിച്ച് ഇവനും ഇന്ത്യയിൽ എത്തുമെന്ന് ഉറപ്പാണ്. എന്നാൽ ഈ നിരയിൽ ഹീറോക്ക് മോഡൽ ഉണ്ടാക്കാൻ സാധ്യതയില്ല.
Leave a comment