ഹാർലി ഡേവിഡ്സൺ തങ്ങളുടെ കുഞ്ഞൻ താരത്തെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്റർനാഷണൽ മാർക്കറ്റിൽ ഇപ്പോൾ നിലവിലുള്ള മോഡലുമായി വലിയ വ്യത്യാസമാണ് ഹീറോയുമായി ഒരുക്കുന്ന മോഡലിന് ഉള്ളത്.
ആദ്യം കുറച്ചു മാത്രമുള്ള സാമ്യങ്ങളിലേക്ക് കടക്കാം. ഡിസൈൻ ഇരുവരും തമ്മിൽ വലിയ വ്യത്യാസമില്ല. ഹാർലിയുടെ മൺമറഞ്ഞു പോയ എക്സ് ആർ 1200 എക്സിൻറെ അതേ ഡിസൈൻ തന്നെയാണ് ഇവനും വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രൂയ്സർ സ്വഭാവമല്ല ഇരുവർക്കും.

എൻജിൻ സ്‌പെകിലെ മാറ്റങ്ങൾ
ഇനി മാറ്റത്തിലേക്ക് കടന്നാൽ ചൈനീസ് കമ്പനിയുമായി നിർമ്മിച്ച എക്സ് 350 പരിപൂർണ്ണമായി പ്രീമിയം മോഡലാണ്. ഇന്ത്യയിൽ നിലവിലുള്ള ക്യു ജെ യുടെ എസ് ആർ കെ 400 ൻറെ അതേ വേർഷൻ 350 സിസി യുമായി ചൈനയിലുണ്ട്. സസ്പെൻഷൻ, ബ്രേക്കിങ്, എൻജിൻ തുടങ്ങിയ കാര്യങ്ങളിൽ അവിടെ നിന്നാണ്.
353 സിസി, പാരലൽ ട്വിൻ സിലിണ്ടർ ,ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 36.7 പി എസും ടോർക് 31 എൻ എം വുമാണ്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവൻറെ സസ്പെൻഷൻ മുന്നിൽ യൂ എസ് ഡി ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനുമാണ്.

ഇന്ത്യൻ വേർഷനിൽ നോക്കിയാൽ എൻജിൻ 420 സിസി കപ്പാസിറ്റിയോട് അടുത്താണ് പ്രതീക്ഷിക്കുന്നത്. ലിക്വിഡ് കൂൾഡ് എൻജിന് പകരം ഓയിൽ കൂൾഡ് എൻജിൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ജാവ മോജോ മാജിക് ഇവിടെ ഉണ്ടാകാൻ സാധ്യതയില്ല. കപ്പാസിറ്റി കൂടുതൽ ആണെങ്കിലും 30 പി എസ് കരുത്തും 30 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കാൻ സാധ്യത.
സസ്പെൻഷൻ വിഭാഗത്തിൽ മുന്നിൽ യൂ എസ് ഡി ഫോർക്കും നൽകി പ്രീമിയം ആക്കിയപ്പോൾ. പിന്നിൽ ഇരട്ട ട്വിൻ ഷോക്ക് അബ്‌സോർബേർസുമാണ്. ബ്രേക്കിങ്ങിൽ രണ്ടാൾക്കും ഡ്യൂവൽ ചാനൽ എ ബി എസ് ഉണ്ടാകുമെങ്കിലും ചൈനീസ് വേർഷന് മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കുകളാണ്.
ഇരു അറ്റത്തും തടിച്ച 120, 190 സെക്ഷൻ വരുന്ന 17 ഇഞ്ച് ടയർ ചൈനീസ് മോഡലിന് സ്വന്തം. ഇന്ത്യൻ ഹാർലിക്ക് ആകട്ടെ 18/ 17 ഇഞ്ച് ടയറും സെക്ഷൻ വരുന്നത് 100, 140 ഉം ആണ്. അങ്ങനെ എല്ലാത്തിലും നമ്മുടെ ഇന്ത്യൻ വേർഷൻ തല താഴ്ത്തുമ്പോൾ തല ഉയർത്തിവെക്കാൻ പറ്റുന്ന ഒരു കാര്യമുണ്ട്.

ടെക്നോളജിയിൽ ലീഡ്
അത് മീറ്റർ കൺസോൾ ആണ്. ചൈനീസ് വേർഷന് അനലോഗും ഡിജിറ്റലും കൂടിയുള്ള ഒറ്റ മീറ്റർ കൺസോൾ ആണെങ്കിൽ. ഇന്ത്യൻ വേർഷനിലും ഡിസൈൻ അങ്ങനെ തന്നെയാണെങ്കിലും ഫുള്ളി ഡിജിറ്റൽ യൂണിറ്റ് ആണ് ഇവിടെ എത്തുന്നത്. രണ്ടുപേരും ഇന്ത്യയിലും ചൈനയിലും ഒതുങ്ങി നില്കുന്നവരല്ല.
വികസിത രാജ്യങ്ങളിലേക്ക് ചൈനീസ് ഹാർലി പോകുമ്പോൾ വികസ്വര രാജ്യങ്ങളിലേക്കാകും നമ്മുടെ ഹീറോ നിർമ്മിക്കുന്ന ഹാർലിയുടെ പോക്ക്. ഇന്ത്യയിൽ ജൂലൈയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വില ഏകദേശം 3 ലക്ഷത്തിന് താഴെ പ്രതിക്ഷിക്കാം.
Leave a comment