ലോകം മുഴുവൻ സാഹസിക തരംഗത്തിലാണ്. എല്ലാ എൻജിനുകളിലും സാഹസികന്മാർ എത്തുമ്പോൾ. സ്പെയിനിൽ തങ്ങളുടെ 125 സിസി സാഹസികനെ അവതരിപ്പിച്ചിരിക്കുമായാണ്. സ്പാനിഷ് ഇരുചക്ര നിർമാതാവായ റിജു മോട്ടോർസൈക്കിൾസ്. കുഞ്ഞൻ സാഹസികൻ അവെഞ്ചുറ 125 ൻറെ വിശേഷങ്ങൾ നോക്കാം.
ഇന്ത്യയിൽ പരിചിതമായ യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്ന സാഹസികനല്ല ഇവൻ. കുറച്ചു ഹാർഡ് കോർ ഓഫ് റോഡ് കൂടി നോക്കാം എന്ന തരത്തിലാണ് ഇവനെ റിജു നിർമ്മിച്ചിരിക്കുന്നത്. ഓഫ് റോഡ് മോഡലുകളുടെ സെമി ഫയറിങ്, ഒന്നിന് മുകളിൽ ഒന്നായി വച്ചിരിക്കുന്ന റൌണ്ട് ഹെഡ്‍ലൈറ്റ്.

വലിയ വിൻഡ് സ്ക്രീൻ, താഴെ ബാഷ് പ്ലേറ്റ് എന്നിങ്ങനെ സാഹസികന് വേണ്ട എല്ലാ അഴക് അളവുകളും ഇവനിലുണ്ട്. പക്ഷെ ഡിസൈൻ നോക്കിയാൽ ശരാശരിക്ക് താഴെയാണ്. പിന്നോട്ട് നീങ്ങിയാൽ സാഹസികരുടെ തുടക്കകാരെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന മോഡലിന്.
സീറ്റ് ഹൈറ്റ് വരുന്നത് 790 എം എം ആണ്. ല്ഗഗേജ് റാക്ക് കൂടി കഴിയുന്നതോടെ മുകളിലെ വിശേഷങ്ങൾക്ക് ഏതാണ്ട് കർട്ടൻ വീഴുകയാണ്. ഇനി താഴോട്ട് നീങ്ങിയാൽ, കെ ട്ടി എം ഡ്യൂക്കിൻറെ സെഗ്മെന്റിൽ തന്നെയാണ് ഇവനും പെടുന്നത്. യൂറോപ്പിൽ എ 1 ലൈസൻസ് ഉള്ളവരെ ലക്ഷ്യമിട്ട് എത്തുന്ന മോഡലിൻറെ ഹൃദയം.

125 സിസി, ലിക്വിഡ് കൂൾഡ് എൻജിൻറെ കരുത്ത് 14.7 ബി എച്ച് പിയാണ്, ടോർക് 11.6 എൻ എം. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന്. മുന്നിൽ 18 ഉം പിന്നിൽ 17 ഇഞ്ച് സ്പോക്ക് വീലുകളാണ് ഉള്ളത്. ഡ്യൂവൽ പർപ്പസ് ടയറും ഓഫ് റോഡിന് കൂടുതൽ കരുത്ത് നൽകും.
മുന്നിൽ യൂ എസ് ഡി യും പിന്നിൽ മോണോ സസ്പെൻഷനുമാണ്. ബ്രേക്കിങ്ങിനായി എത്തുന്നത് 260 // 240 എം എം സിംഗിൾ ഡിസ്ക് ബ്രേക്ക് ആണ്. ഇനി വിലയിലേക്ക് നോക്കിയാൽ 3993 യൂറോയാണ് ( 3.62 ലക്ഷം രൂപ ) ഇവൻറെ അവിടത്തെ വില വരുന്നത്. ഡ്യൂക്ക് 125 ന് 5,349 യൂറോയും ( 4.85 ലക്ഷം ).
- അധികം മാറ്റങ്ങളുമായി എക്സ്പൾസ് 200
- എക്സ്പൾസ് 200 ട്ടി 4 വി അവതരിപ്പിച്ചു
- എക്സ്പൾസ് 200 ന് ഒരു എതിരാളി
ഇന്ത്യയിൽ എത്താൻ വലിയ സാധ്യത ഇല്ലാത്ത മോഡലാണ് അവെഞ്ചുറ 125. എന്നാൽ ഇതുപോലെയുള്ള കുഞ്ഞൻ സാഹസികർ ഇന്ത്യയിൽ വരുന്ന കാലത്ത് പ്രതീക്ഷിക്കാവുന്നതാണ്.
Leave a comment