മലിനീകരണം കുറക്കുന്നതിനായി പുതിയ നിയമം വരാനിരിക്കെ എല്ലാ മോഡലുകൾക്കും വില കൂടുമെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ആദ്യം എത്തിയ ബൈക്കുകളിൽ വലിയ വിലകയ്യറ്റം കണ്ട് ഞെട്ടി നിൽകുമ്പോൾ. ഇതാ വരുന്നു അടുത്തത്. ഇന്ത്യയിലെ ഏറ്റവും വാല്യൂ ഫോർ മണി എന്നു വിളിക്കാവുന്ന റോയൽ എൻഫീൽഡ് 650 ട്വിൻസ് നിരയിൽ വലിയ വിലകയ്യറ്റമാണ് കാത്തിരിക്കുന്നത്.
ബി എസ് 6.2 വിൽ മറ്റു മോഡലുകൾക്ക് സംഭവിച്ചത് പോലെ ചില മാറ്റങ്ങളും 2023 എഡിഷൻ 650 ട്വിൻസിനും ഉണ്ടാകും. നിറം എല്ലാ മോഡലുകൾക്കും മാറുമ്പോൾ പിൻവശത്തിലും മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറെ കാലത്തിന് ഒടുവിൽ ട്യൂബ്ലെസ്സ് ടയറും അലോയ് വീലും വരുന്നുണ്ട്. ജി ട്ടി ക്ക് ഫയറിങ് ഇന്ത്യയിൽ സ്പോട്ട് ചെയ്തിരുന്നു.

മാറ്റങ്ങൾക്കൊപ്പം ഫ്രീയായി കിട്ടുന്ന വിലകയ്യറ്റം ഇവിടെ കുറച്ച് പ്രേശ്നമാണ്. ഏകദേശം 12,000/- രൂപയുടെ വരെ വില വർദ്ധനയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്റർസെപ്റ്റർ 650 ക്ക് ഇപ്പോൾ 2.69 ലക്ഷത്തിൽ തുടങ്ങുമ്പോൾ, ജി ട്ടി 650 ക്ക് 3.05 ലക്ഷം രൂപയിലാണ് തുടക്കം. ഇരുവർക്കും 48 പി എസ് കരുത്ത് പകരുന്ന പാരലൽ ട്വിൻ സിലിണ്ടർ ഓയിൽ കൂൾഡ് എൻജിനാണ്.
എന്നാൽ 650 യിലെ ഫ്ലാഗ്ഷിപ്പ് മോഡലായ സൂപ്പർ മീറ്റിയൊർ ഇത്ര പേടിക്കേണ്ടതില്ല. ജനിച്ചപ്പോളേ അലോയ് വീലും ട്യൂബിലെസ്സ് ടയറും ഉണ്ടല്ലോ. എന്നാലും പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന എൻജിൻറെ വില വർദ്ധന ഇവിടെയും പ്രതീഷിക്കാം. സൂപ്പർ മിറ്റിയോർ 650 യുടെ ഓൺ റോഡ് പ്രൈസ്.
ഈ വർഷം വിപണിയിൽ എത്താൻ വളരെ സാധ്യതയുള്ള എൻഫീൽഡ് മോഡലുകൾ.
Leave a comment