ലോകം മുഴുവൻ വേരുകളുള്ള മോട്ടോർസൈക്കിൾ ബ്രാൻഡ് ആണ് റോയൽ എൻഫീൽഡ്. ഇംഗ്ലണ്ടിലാണ് ജനിച്ചതെങ്കിലും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ക്ലാസ്സിക് മേക്കർ. മറ്റ് ബ്രാൻഡുകളെ പോലെ വിദേശത്ത് കൂടുതൽ ഫീച്ചേഴ്‌സ് കൊടുക്കുകയും. ഇന്ത്യയിൽ വെട്ടി കുറക്കുന്ന ചരിത്രമില്ലാത്ത ബ്രാൻഡുകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ യൂറോപ്പിലെ മോട്ടോർ ഷോയിൽ അവതരിപ്പിച്ച മാറ്റങ്ങൾ ഇന്ത്യയിലും അധികം വൈകാതെ എത്തിയേകാം.

യൂറോപ്പിൽ ഉടനെ അവതരിപ്പിക്കാൻ പോകുന്ന ഇവന് കുറച്ചധികം മാറ്റങ്ങൾ വരുത്തിയാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. ജി ട്ടി 650, ഇന്റർസെപ്റ്റർ 650 എന്നിവർക്ക് പതിവ് പോലെ പുതിയ നിറങ്ങൾ. അവക്കൊപ്പം എക്സ്ഹൌസ്റ്റ്, എൻജിൻ കേസിംഗ് തുടങ്ങി ക്രോമിൽ വെട്ടി തിളങ്ങുന്ന എല്ലാം കറുപ്പിലാണ്. ട്യൂബിലെസ്സ് ടയർ, അലോയ് വീൽ എന്നിവ കൂടി എത്തുന്നുണ്ട്. ഇനി മുതൽ പഞ്ചർ കിട്ടിയാൽ കുറച്ച് റീലാക്സേഷനുണ്ട്. വീൽ വൃത്തിയാകാനും ഇനി കൂടുതൽ എളുപ്പമാകും.
ഇവിടം കൊണ്ടും മാറ്റങ്ങളുടെ ലിസ്റ്റ് കഴിഞ്ഞിട്ടില്ല. ഹാലൊജൻ ഹെഡ്‍ലൈറ്റിന് പകരം വെളുത്ത എൽ ഇ ഡി വെളിച്ചം ആയിരിക്കും ഇനി മുതൽ വഴി കാട്ടുന്നത്. ഒപ്പം സ്വിച്ച് ഗിയർ റോട്ടറി സ്റ്റൈലിൽ മാറ്റിയിട്ടുണ്ട്. അങ്ങനെ എല്ലാം സൂപ്പർ മിറ്റിയോറിൽ കണ്ടത് പോലെ തന്നെ.

സൂപ്പർ മിറ്റിയോറിൽ കണ്ടത് പോലെ ഇന്ത്യയിൽ സ്പോട്ട് ചെയ്‌ത മോഡലിന് റൌണ്ട് ടൈൽ സെക്ഷനായിരുന്നു. എന്നാൽ പുത്തൻ യൂറോപ്പ്യൻ താരത്തിന് അത് എൻഫീൽഡ് നൽകിയിട്ടില്ല. ഇന്ത്യയിലും ഉടനെ തന്നെ ബി എസ് 6.2 മലിനീകരണ ചട്ടം പാലിക്കുന്ന എഞ്ചിനുമായി അവതരിക്കും. ഈ വർഷം തന്നെ വലിയ ലൗഞ്ചുകൾ വേറെയുമുണ്ട്.
Leave a comment