ശനിയാഴ്‌ച , 9 ഡിസംബർ 2023
Home latest News ശരിക്കും ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ
latest News

ശരിക്കും ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ

മാറ്റർ എനർജിയുടെ ഇ ബൈക്ക് പ്രദർശിപ്പിച്ചു

ഇന്ത്യയിൽ വരും കാലങ്ങളിൽ ക്ഷയിച്ചു പോകുന്ന ഒരു കലാരൂപമായിരിക്കും ക്ലച്ച് പിടിച്ച് ഗിയർ മാറുന്ന പരമ്പരാഗതമായ റൈഡിങ് രീതി. അതിന് പ്രധാന കാരണം ഇന്ത്യയിൽ കാറുകളുടെ പോലെ തന്നെ ബൈക്കുകളും ഓട്ടോമാറ്റികിലേക്ക് മാറുകയാണ് പ്രധാനമായും ഇലെക്ട്രിക്കിൻറെ കടന്ന് വരവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നാൽ ഇതിന് ഒരു പരുതിവരെ പരിഹാരമാണ് ഇന്നലെ അവതരിപ്പിച്ച ഇലക്ട്രിക്ക് മോട്ടോർ ബൈക്ക് മാറ്റർ എനർജിയുടെ ഇ ബൈക്ക്.

ആദ്യം തന്നെ കീലെസ്സ് ഇഗ്നിഷൻറെ കീ എടുത്ത് പോക്കറ്റിലിടാം. എൽ ഇ ഡി ഹെഡ്‍ലൈറ്റ് ഡിസൈൻ കുറച്ച് ഷാർപ്പ് ആയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പിന്നോട്ട് നീങ്ങിയാൽ ഒ. ട്ടി. എ അപ്‌ഡേഷൻ വരുന്ന 7 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേയാണ്, കുറച്ച് ഉയർന്ന ക്ലിപ്പ് ഓൺ ഹാൻഡിൽ ബാറും കടന്നെത്തുന്നത് ഡ്യൂക്കിൻറെ പുതിയ സീരിസിൽ കീ ഇഗ്നിഷൻ ഓണാക്കുന്നത് പോലെ ഇന്ധനടാങ്കിന് മുന്നിലായി കുറച്ച് താഴ്ത്തിയാണ് ഇലക്ട്രിക്ക് ബൈക്കായതിനാലും അവിടെ സ്വിച്ചാണ് കൊടുത്തിരിക്കുന്നത്. പിന്നോട്ട് നീങ്ങിയാൽ വലിയ ഇന്ധനടാങ്കിന് പകരം 5 ലിറ്റർ ശേഷിയുള്ള സ്റ്റോറേജ് സ്പേസ് ആണ്. അതിന് താഴെയായി ചാർജിങ് പോയിന്റും ടാങ്ക് ഷോൾഡറിൽ തന്നെയാണ് ഓട്ടോമാറ്റിക് കട്ട് ആകുന്ന ഇൻഡിക്കേറ്ററിൻറെയും സ്ഥാനം. ഒഴിക്കിയിറങ്ങുന്ന ടാങ്ക് അവസാനിക്കുന്നത് സ്പ്ലിറ്റ് സീറ്റിലേക്കാണ്. അവിടെ നിന്ന് ഡമ്മി എയർ വെൻറ്റ് കട്ടിങ്ങും കഴിഞ്ഞ് അവസാനം സ്പ്ലിറ്റ് ഗ്രാബ് റെയിലിൽ എത്തി നിൽക്കുന്നു. അത് കഴിഞ്ഞ് സ്പ്ലിറ്റ് ടൈൽ സെക്ഷനിലേക്കും കഴിഞ്ഞ് പിൻ മഡ്ഗാർഡ് പാടെ ഒഴിവാക്കി ടയർ ഹഗർ നൽകിയിരിക്കുന്നു.

ഇലക്ട്രിക്ക് മോട്ടോർ ആണെങ്കിലും പെട്രോൾ എൻജിൻ പോലെ തോന്നിക്കുന്ന 10.5 കിലോ വാട്ട് കരുത്തും 520 എൻ എം ടോർക്കും ഉൽപാദിപ്പിക്കുന്ന ഈ ഹൃദയത്തിനെ തണുപ്പിക്കുന്നത് ലിക്വിഡ് കൂളിംഗ് വഴിയാണ്. ഇലക്ട്രിക്ക് മോഡലുകളിൽ അത്ര പരിചിതമല്ലാത്ത 4 സ്പീഡ് ട്രാൻസ്മിഷൻ ചെയിൻ ഡ്രൈവാണ് കരുത്ത് 100 ഉം 130 ഉം സെക്ഷൻ ടയറിൽ എത്തിക്കുന്നത്. നക്ഷത്ര ഡിസൈനുള്ള അലോയ് വീലും, മുന്നിൽ ടെലിസ്കോപിക് പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്‌സോർബേർസ് നൽകിയപ്പോൾ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക്കളും ആദ്യമായി ഡ്യൂവൽ ചാനൽ എ ബി എസും പുത്തൻ മോഡലിൽ എത്തുന്നുണ്ട്. 125 കിലോ മിറ്റർ റിയൽ വേൾഡ് റേഞ്ച് ലഭിക്കുന്ന ഇവന് ചാർജിങ് ടൈം കുറച്ച് കൂടുതലാണ് 5 മണിക്കൂർ.

മാറ്റർ എനർജി ഗുജറാത്ത് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് സ്റ്റാർട്ട്അപ്പ് ആണ്. ഇപ്പോൾ എത്തിയ മോഡൽ കുറച്ചു കൂടി മാറ്റങ്ങൾ വരുത്തി 2023 ഓട്ടോ എക്സ്പോയിൽ വിപണിയിലെത്തിക്കാനാണ് മാറ്റർ എനർജിയുടെ പദ്ധതി. വിലയും അവിടെയാകും പ്രഖ്യാപിക്കുക

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇരട്ട സിലിണ്ടർ യുദ്ധം ഇവിടെ തുടങ്ങുന്നു

അപ്രിലിയ ആർ എസ് 457 ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. ട്വിൻ സിലിണ്ടർ ലോ എൻഡിൽ വലിയ മത്സരമാണ്...

വില കുറച്ച് മോഡേൺ ആയി ഡബിൾ യൂ 175

കവാസാക്കിയുടെ കുഞ്ഞൻ ക്ലാസ്സിക് ബൈക്കിന് പുതിയ മാറ്റങ്ങൾ. കൂടുതൽ മോഡേൺ ആകുന്നതിനൊപ്പം വിലയിലും പുത്തൻ മോഡലിന്...

കവാസാക്കിയുടെ ഡിസംബർ ഓഫറുകൾ

ഇന്ത്യയിൽ എല്ലാ മാസവും ഓഫറുകളുമായി എത്തുന്ന ബ്രാൻഡ് ആണ് കവാസാക്കി. ഈ മാസത്തെ ഓഫറുകൾ നോക്കിയല്ലോ....

ഈ വർഷത്തെ മികച്ച ബൈക്ക് ആര് ???

2023 ഉം വിടപറയാൻ ഒരുങ്ങുമ്പോൾ, ഓരോ ഇൻഡസ്ടറിയും പോലെ. നമ്മുടെ ബൈക്കുകളുടെ ലോകത്തും പല അവാർഡ്...