റോയൽ എൻഫീൽഡുമായി മത്സരിക്കാൻ ട്രിയംഫ്, ബജാജ് പങ്കാളിതത്തിൽ എത്തുന്ന 400 മോഡലിൻറെ ഗ്ലോബൽ ലോഞ്ച് ഇന്നാണ്. റോഡ്സ്റ്റർ , സ്ക്രമ്ബ്ലെർ എന്നിങ്ങനെ രണ്ടു സ്വഭാവമായുള്ള മോട്ടോർസൈക്കിളുകളാണ് എത്താൻ സാധ്യത. ഇരുവർക്കും 400 സിസി ക്ക് പുറമേ 250 സിസി മോഡലും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പക്ഷേ 250 യുടെ ലോഞ്ച് ഇന്ന് ഉണ്ടാകാൻ സാധ്യതയില്ല. ഇരുവർക്കും സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ജീവൻ നൽകുന്നത്. ഏകദേശ പേരിലും തീരുമാനം ആയിട്ടുണ്ട്. റോഡ്സ്റ്റർ മോഡലിന് സ്ട്രീറ്റ് 400 എന്നും. സ്ക്രമ്ബ്ലെർ മോഡലിന് സ്ട്രീറ്റ് ട്രാക്കർ എന്നുമായിരിക്കും പേര് നൽക്കുക.

ഇതൊക്കെയാണ് കുഞ്ഞൻ ട്രിയംഫിന് ചുറ്റും ഉള്ള അഭ്യുഹങ്ങൾ. ഇനി പുത്തൻ മോഡൽ അഫൊർഡബിൾ ആകുമോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ്. അതിന് ചില നമ്പറുകൾ അറിയേണ്ടതുണ്ട്. എൻഫീൽഡ് മോഡലുകളുമായി മത്സരിക്കുന്ന ഇവരുടെ ഗ്ലോബൽ ലോഞ്ച് നടക്കുന്നത് യൂ കെ യിലാണ്.
അവിടെയും റോയൽ എൻഫീൽഡ് തന്നെയാണ് എതിരാളി. അതുകൊണ്ട് തന്നെ അവിടത്തെ എൻഫീൽഡ് താരങ്ങളുടെ അടുത്താണ് വിലയെങ്കിൽ ഇവിടെയും അത് പ്രതിഫലിക്കാനുള്ള സാധ്യത ഏറെയാണ്. യൂ കെ യിലെ എൻഫീൽഡ് 350 നിരയൊന്നു നോക്കിയാല്ലോ.
- കുഞ്ഞൻ ഹാർലിയുടെ ഇന്ത്യൻ ലോഞ്ച് ഡേറ്റ്
- കുഞ്ഞൻ ഹാർലിയെ ഹീറോ നോക്കും
- ട്രിയംഫിന് ഗിന്നസ്സ് വേൾഡ് റെക്കോർഡ്.
- കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350
ഇവിടത്തെ പോലെ അവിടെയും ഏറ്റവും അഫൊർഡബിൾ താരം ഹണ്ടർ 350 യാണ്.അവൻറെ അവിടത്തെ വില വരുന്നത് 3,899 മുതൽ 3,979 യൂ കെ പൗണ്ട് സ്റ്റെർലിങ് ആണ്. തൊട്ട് മുകളിൽ നിൽക്കുന്നത് ഇന്ത്യയിൽ ക്ലാസ്സിക് ആണെങ്കിൽ അവിടെ മിറ്റിയോർ 350 യാണ്.
മിറ്റിയോർ 350 ക്ക് 4,059 മുതൽ 4,219 യൂ കെ പൗണ്ട് സ്റ്റെർലിങ് ആണ് വില. എൻഫീൽഡ് 350 നിരയിൽ ഏറ്റവും വില കൂടിയ ക്ലാസ്സിക് 350 ക്ക് ആകട്ടെ. 4,459 മുതൽ 4,619 പൗണ്ട് സ്റ്റെർലിങ് ആണ് അവിടത്തെ വില വരുന്നത്.

നിഗമനം പറഞ്ഞാൽ 3,899 മുതൽ 4,619 പൗണ്ട് സ്റ്റെർലിങ്ങിന് ഇടയിലാണ് വിലയെങ്കിൽ. റോയൽ എൻഫീൽഡ് കുറച്ചധികം വിയർക്കേണ്ടിവരും. കുറച്ചു കൂടാനാണ് ഏറെ സാധ്യത. കാരണം ഇവനുള്ളത് ലിക്വിഡ് കൂൾഡ് എൻജിൻ അല്ലെ. എന്തായാലും ലോഞ്ച് വരെ കാത്തിരിക്കാം. സ്റ്റേ റ്റ്യൂൺ…
Leave a comment