2014 ലാണ് കെ ട്ടി എം ആദ്യമായി തങ്ങളുടെ സൂപ്പർ സ്പോർട്ട് മെഷീൻ ആയ ആർ സി സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. റൈഡിങ്, ഡിസൈൻ എല്ലാ കൊണ്ടും ഒരു ട്രാക്ക് ബൈക്കിനെ ആവാഹിച്ചെത്തുന്ന മോഡലിന് ഇന്ത്യയിൽ പ്രത്യകമായൊരു ഫാൻ ഫോള്ളോവിങ് തന്നെ ഉണ്ടായിരുന്നു.
എന്നാലും വില്പനയിൽ അത്ര തിളങ്ങാൻ സാധിക്കാതെ ഇരുന്നതോടെ. ട്രാക്കിലെ ഷാപ്പ്നെസ്സ് കുറച്ച് കംഫോർട്ട് ലെവെലിലേക്ക് ഇവനെ മാറ്റി. ഒപ്പം പുതിയ ഡിസൈനും തുടങ്ങിയ കാര്യങ്ങളും ആർ സി നിരയിൽ കെ ട്ടി എം അവതരിപ്പിച്ചു. 8 വർഷം കൊണ്ട് ആർ സി ഇന്ത്യയിൽ ഉണ്ടാക്കി എടുത്ത പേര്.

വെറും ഒരു വർഷം കൊണ്ട് തന്നെ പൊളിച്ചടുക്കി പുതിയ തലമുറ കൈയിൽ കൊടുത്തു. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും സ്ഥിതി വ്യത്യസ്തമല്ല. ഈ നില തുടർന്നാൽ ആർ സിക്ക് വംശനാശം വരുമെന്ന് മനസ്സിലാക്കിയ കെ ട്ടി എം. പുതിയ തലമുറ ഇറക്കി ഒരു വർഷം പിന്നിടുമ്പോൾ വീണ്ടുമൊരു പ്ലാസ്റ്റിക് സർജറിക്ക് ഒരുങ്ങുന്നു.
ട്രാക്കിൽ നിന്ന് തന്നെ ഡിസൈൻ
ആർ സി മോഡലുകൾ പിറവി എടുക്കുന്ന ട്രാക്കിൽ നിന്നാണ് ഇവൻറെയും വരവ്. കെ ട്ടി എം നിരയിൽ 125 മുതൽ 1290 സിസി വരെ മോഡലുകൾ ഉണ്ടെങ്കിലും. ആർ സി സീരിസിൽ സിംഗിൾ സിലിണ്ടർ മോഡലുകൾ മാത്രമാണ് റോഡിൽ ഇപ്പോൾ എത്തിക്കുന്നത്. എന്നാൽ ട്രാക്കിൽ വലിയ ആർ സി മോഡൽ ഉണ്ട് താനും.

അതുകൊണ്ട് ട്രാക്കിലെ ആർ സിയായ ആർ സി 8 സി യെ അടിസ്ഥാനപ്പെടുത്തിയാണ് അടുത്ത തലമുറ എത്തുന്നത്.
പുത്തൻ മോഡലിൻറെ സ്പോട്ട് ചെയ്ത ഭാഗങ്ങൾ നോക്കിയാൽ. ട്രാക്കിലെ ആർ സി 8 സി യുടെ എയ്റോഡയനമികത തുളുമ്പുന്ന ഡിസൈൻ തന്നെയാണ് ഇവനിലും.
പക്ഷേ ഇപ്പോഴുള്ള ആർ സി ക്ക് ഹെഡ്‍ലൈറ്റിന് വലിയ റോൾ ഉണ്ടെങ്കിൽ. വരുന്ന തലമുറക്ക് ഹെഡ്‍ലൈറ്റിനെക്കാളും പ്രാധാന്യം ഫയറിങ്ങിനാണ്. ആർ സി 8 സി യിൽ എയർ ഇൻട്ടേക്ക് ഉള്ളിടത്താണ്. പുതിയ ആർ സി യുടെ ഹെഡ്‍ലൈറ്റ് ഒരുക്കിയിരിക്കുന്നത്.

ചെറിയ വലിയ മാറ്റങ്ങൾ
അവിടം ചെറുതായത് പോലെ വിൻഡ് സ്ക്രീനിലും വലുപ്പം കുറഞ്ഞിട്ടുണ്ട്. എന്നാൽ വലുപ്പം കൂടിയ ഒരാളും ഫയറിങ്ങിലുണ്ട്. അത് സൈഡ് പാനലിലെ എയർ സ്കൂപ്പുകളാണ്. ഇപ്പോഴുള്ള തലമുറയിൽ നിന്നും വലുതാക്കിയതിന് ഒരു കാരണമുണ്ട്. അത് വഴിയേ പറയാം.
ഇതിനോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് മിററുകളുടെയും സ്ഥാനം. വിൻഡ് സ്ക്രീനിൽ നിന്ന് മുളച്ചു പൊന്തി നിൽക്കുന്നു. ഇനി ആർ സി യുടെ ഹൈലൈറ്റ് ആണ് ഇൻഡിക്കേറ്റർ കഴിഞ്ഞ രണ്ടു തലമുറയിലും പെട്ടെന്ന് കാണാത്ത രീതിയിലാണ് ഡിസൈൻ ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ.

ഇത്തവണ അത് അത്ര നന്നായില്ല. കാരണം ഡിസൈൻ ചെയ്ത് കഴിഞ്ഞാണ് ഇൻഡിക്കേറ്ററിൻറെ കാര്യം ഓർമ്മ വന്നത് എന്ന് തോന്നുന്നു. പിൻവശം അത്ര വ്യക്തമല്ല. ചെറിയൊരു ബോക്സുമായാണ് ഇവൻറെ കറക്കം. ഇനിയും മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. അടുത്ത വർഷമായിരിക്കും ഇവൻ വിപണിയിൽ എത്തുക.
ഇതിനൊപ്പം വലിയ സ്കൂപ്പുകൾ വരുത്തിയതിനുള്ള ഒരു കാരണം പുതിയ എൻജിനാണ്. ഇപ്പോൾ ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്ന ഡ്യൂക്ക് 390 യുടെ എൻജിനുമായാണ് ഇവൻ എത്തുന്നത്. 373 സിസി ക്ക് പകരം 398 സിസി എൻജിന് 47 പി ഏസോളം കരുത്തും പ്രതിക്ഷിക്കാം.
Leave a comment