ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home international ഡ്യൂക്ക് 250 ക്കും കരുത്ത് കൂടും
international

ഡ്യൂക്ക് 250 ക്കും കരുത്ത് കൂടും

പുതിയ ഡിസൈനും പഴയ മസാലയും

2024 ktm duke 250 launched
2024 ktm duke 250 launched

ഇന്റർനാഷണൽ വെബ്സൈറ്റ് വഴിയാണ് ഡ്യൂക്കിൻറെ പുത്തൻ തലമുറ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ബെസ്റ്റ്‌ സെല്ലിങ് മോഡലായ 200 ഇല്ലാതെയാണ് ഡ്യൂക്ക് നിര ഇപ്പോൾ എത്തിയിരിക്കുന്നത്. പുതിയ ഡിസൈനും പഴയ മസാലയും ആണ് കെ ട്ടി എം 250 യിലും നൽകിയിരിക്കുന്നത്.

2024 ഡ്യൂക്ക് 390 യിൽ അവതരിപ്പിച്ച ഡിസൈനിൽ തന്നെയാണ് 250 യും എത്തുന്നത്. അതേ ബീസ്റ്റിനോട് ചേർന്ന് നിൽക്കുന്ന ഹെഡ്‍ലൈറ്റും ടൈൽ ലൈറ്റും. നീണ്ടു നിൽക്കുന്ന ടാങ്ക് ഷോൾഡർ. കുറച്ചു കൂടി മസ്ക്കുലർ ആയ ഇന്ധന ടാങ്ക്. ഒരിടവേളക്ക് ശേഷം അണ്ടർബേലി എക്സ്ഹൌസ്റ്റ് കൂടി എത്തുന്നുണ്ട്.

823 ൽ നിന്നും 800 ലേക്ക് എത്തിയ സീറ്റ് ഹൈറ്റ്. ഭാരം കുറക്കുന്നതിനായി അലുമിനിയത്തിൽ എത്തിയ ഫൂട്ട് പെഗ്, ഷാസി, സ്വിങ് ആം. എന്നിവക്കൊപ്പം ആർ സി യിൽ കണ്ട തരം അലോയ് വീൽ, വലിയ പിൻ ഡിസ്ക് ബ്രേക്ക്, ഡബിൾ യൂ പി യുടെ സസ്പെൻഷൻ എന്നിങ്ങനെ എല്ലാം പുത്തൻ 390 യിൽ കണ്ടത് തന്നെ.

ഇനി 250 ക്ക് മാത്രമുള്ള ചില കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. 250 സിസി, ലിക്വിഡ് കൂൾഡ് എൻജിൻ തന്നെയാണ് ഇവനും ജീവൻ പകരുന്നത്. പക്ഷേ 390 യുടെ പോലെ കപ്പാസിറ്റി കൂട്ടിയിലെങ്കിലും കരുത്തിൽ വർദ്ധനയുണ്ട്. 30 പി എസിൽ നിന്ന് 31 പി എസിലേക്ക് എത്തിയപ്പോൾ.

ടോർക്കിൽ ഒരു എൻ എം കൂട്ടി 25 എൻ എം ആയിട്ടുണ്ട്.

പുതിയ 390 യെ പോലെ ഇലക്ട്രോണിക്സിൻറെ അതി പ്രസരം ഒന്നും 250 ക്കില്ല. പഴയ മോഡലിനെ പോലെ തന്നെ, ആകെയുള്ളത് ഡ്യൂവൽ ചാനൽ എ ബി എസും. പിന്നെ ബോണസ് ആയി കിട്ടിയ 5 ഇഞ്ച് എൽ സി ഡി മീറ്റർ കൺസോളുമാണ്.

വിലയുടെ കാര്യത്തിൽ ഇപ്പോൾ വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ പ്രതീക്ഷിക്കാം.

സോഴ്സ്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

രാജാവിൻറെ പുതിയ മുഖം

സാഹസികന്മാരിലെ രാജാവാണ് ബി എം ഡബിൾ യൂ, ആർ 1250 ജി എസ്. മറ്റ് ഹൈൻഡ്...

ആഫ്രിക്ക ട്വിനിന് വലിയ അപ്ഡേഷന് വരുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് സാഹസിക മാർക്കറ്റ്. അതിൽ മുൻ നിരക്കാരെല്ലാം പുതിയ...

കുറച്ചു കൂടി തെളിഞ്ഞ് സിംഗിൾ സിലിണ്ടർ ഡുക്കാറ്റി

ഡുക്കാറ്റി തങ്ങളുടെ കുഞ്ഞൻ മോട്ടോർ സൈക്കിളിൻറെ പരീക്ഷണ ഓട്ട തിരക്കിലാണ്. മിക്കവാറും ഇ ഐ സി...

അപ്രിലിയയുടെ സാഹസിക സ്കൂട്ടർ

നാളെ അപ്രിലിയയുടെ പുത്തൻ സൂപ്പർ സ്പോർട്ട് വരാനിരിക്കെ. യൂറോപ്പിൽ ഒരു ചെറിയ ബോംബ് പൊട്ടിച്ചിരിക്കുകയാണ്. ലോകം...