ഡ്യൂക്ക് 125 നിർമ്മിക്കുന്ന സമവാക്യം എന്ന് നോക്കാം. ആദ്യം ഷാസി, സ്വിങ് ആം, ടയർ, അലോയ് വീൽ, ബ്രേക്ക്, ഡിസൈൻ തുടങ്ങിയ കാര്യങ്ങൾ എല്ലാം. വലിയ 390 മോഡലുകളിൽ നിന്ന് എടുക്കുന്നു. എന്നിട്ട് 15 പി എസ് കരുത്തുള്ള 125 സിസി എൻജിൻ ആ ഷാസിയിൽ ഘടിപ്പിക്കുന്നു.
ഇങ്ങനെയാണ് ലളിതമായി ഡ്യൂക്ക് 125 നിർമ്മിക്കുന്ന രീതി. കാഴ്ചയിൽ വലിയ ഡ്യൂക്കിനെ പോലെ തോന്നിപ്പിക്കുമെങ്കിലും പെർഫോർമൻസിൽ അത്ര പോരാ എന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ വിലയുടെ കാര്യത്തിൽ ഒരു കുറവുമില്ലാതെ കുതിക്കുന്ന ഡ്യൂക്ക് 125 ൻറെ വില്പന.

പടവലങ്ങ പോലെ താഴോട്ട് കുതിക്കുകയാണ്. കെ ട്ടി എമ്മിൻറെ അഫൊർഡബിൾ മോഡൽ ആയിട്ടും. 200, 250 യുടെ താഴെയാണ് 125 ൻറെ വില്പന നടക്കുന്നത്. പുതിയ മാറ്റങ്ങളുമായി 2024 എഡിഷൻ എത്തിയതോടെ വലിയ സങ്കടകരമായ വാർത്തയാണ് പുറത്ത് വരുന്നത്.
15 പി എസ് കരുത്തും 12 എൻ എം ടോർക്കുമാണ് ഡ്യൂക്കിൻറെ കുഞ്ഞൻ ഇപ്പോൾ ഉല്പാദിപ്പിക്കുന്നത്. ഭാരം 141.4 കെ ജി. ഇനി പുതിയ തലമുറ എത്തുന്നതോടെ. ഇനിയും ഭാരം കൂടുകയാണ്. ഏകദേശം 12 കെ ജിയോളമാണ് 125 ന് ഇനി കൂടുന്നത്.
ഒപ്പം കുനുമേൽ കുരു എന്നത് പോലെ ഒരു അര എൻ എം ടോർക്കിൻറെ കുറവും ഉണ്ട്. എന്നാൽ ഇന്റർനാഷണൽ മോഡലിന് ആകെയുള്ള ആശ്വാസം. ട്ടി എഫ് ട്ടി മീറ്റർ കൺസോൾ നിലനിർത്തിയിട്ടുണ്ട് എന്നതാണ്. 2024 ഡ്യൂക്ക് 250 ക്ക് എൽ സി ഡി മീറ്റർ കൺസോൾ ആണ്.
- ഡ്യൂക്ക് 250 ക്കും കരുത്ത് കൂടും
- കുറച്ചു കരുത്ത് കൂട്ടി ഡ്യൂക്ക് 390
- സൂപ്പർ ഡ്യൂക്കിന് കപ്പാസിറ്റി കൂട്ടുന്നു
പിന്നെ വിലയുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇപ്പോൾ 1.78 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില. ഏകദേശം 7,000/- രൂപയുടെ വർദ്ധന പ്രതിക്ഷിക്കാം. ഈ വർഷം അവസാനമായിരിക്കും പുത്തൻ ഡ്യൂക്ക് നിര ഇന്ത്യയിൽ എത്തി തുടങ്ങുന്നത്.
2024 എഡിഷൻ 390 ഡ്യൂക്കിൻറെയും , 250 ഡ്യൂക്കിൻറെ വിശേഷങ്ങൾ തന്നെയാണ് 125 ലും അതുകൊണ്ടാണ് കൂടുതൽ വിശധികരിക്കാത്തത്.
സോഴ്സ്
Leave a comment