ഇന്ത്യയിൽ യമഹയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ എം ട്ടി 15 ൻറെ അപ്ഡേറ്റഡ് വേർഷൻ അവതരിപ്പിച്ചു. ആർ 15 ൻറെ സഹോദരൻ ആണെങ്കിലും എം ട്ടി 15 ന് പല കാര്യങ്ങളും യമഹ വെട്ടി കുറച്ചിരുന്നു. എന്നാൽ പുതിയ മാറ്റങ്ങൾ വന്നതോടെ ആർ 15 മായി അടുത്തെത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ പുതിയ അപ്ഡേഷനിലും പല കാര്യങ്ങളും വെട്ടികുറച്ചിട്ടുണ്ട്. പക്ഷേ അത് ന്യായികരിക്കാൻ സാധിക്കും എന്നൊരു മറുവശമുണ്ട്.
കഴിഞ്ഞ തലമുറയിൽ ഏറ്റവും പഴികേട്ട സംഭവമായിരുന്നു സിംഗിൾ ചാനൽ എ ബി എസ്. അത് ലോഞ്ച് വേളയിൽ യമഹയുടെ മേധാവി പറയാതെ പറഞ്ഞു. ഇന്ത്യൻ സാഹചര്യത്തിൽ ഏറെ ആവശ്യമുള്ള സുരക്ഷ സംവിധാനമായ ഡ്യൂവൽ ചാനൽ എ ബി എസ് ഇനി മുതൽ എം ട്ടി 15 ൽ സ്റ്റാൻഡേർഡ് ആണ്.

അത് പോലെ തന്നെ സ്പോട്ട് ചെയ്ത മോഡലിൽ വിട്ടുപോയതും വിട്ടുപോകാത്തതുമായ രണ്ടു കാര്യങ്ങൾ കൂടി എത്തിയിട്ടുണ്ട്. വിട്ട് പോയത് ട്രാക്ഷൻ കണ്ട്രോൾ ആണ് ഇന്ത്യയിലെ യമഹയുടെ 150 സിസി മോഡലുകൾക്കെല്ലാം ഇനി മുതൽ ട്രാക്ഷൻ കണ്ട്രോൾ ലഭ്യമാണ്. ഇനി വിട്ട് പോകാത്തതായ എൽ ഇ ഡി ഇൻഡിക്കേറ്റർ എത്തിയിട്ടുണ്ട്. വർഷങ്ങളായുള്ള ആ പരാതിയും യമഹ 2023 ഓടെ പരിഹരിച്ചു.
ഇനി എം ട്ടി ക്ക് കിട്ടാനുള്ളത് ക്വിക്ക് ഷിഫ്റ്റർ ആണ്. നേക്കഡ് മോഡൽ ആയതിനാൽ അതിൻ്റെ ആവശ്യകത ഉണ്ടോ എന്നത് ഒരു ചോദ്യമാണ്. ഒപ്പം യമഹ ഇപ്പോഴും തങ്ങളുടെ പ്രീമിയം മോഡലായി ആർ 15 നെ കാണുന്നത് എന്നതിന് ഈ ലോഞ്ച് മാലയിലെ അപ്‌ഡേഷൻ വലിയൊരു തെളിവാണ്.
ഇനി എൻജിൻ സ്പെക് തുടങ്ങിയ കാര്യങ്ങളിൽ വലിയ വ്യത്യാസമില്ല. പക്ഷേ പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന എൻജിൻ ആണെന്ന് മാത്രം. ഇനി അടുത്ത മാറ്റം വരുന്നത് നിറങ്ങളിലാണ്. മെറ്റാലിക് ബ്ലാക്ക് എന്ന നിറം പുതുതായി ചേർന്നിട്ടുണ്ട്. ബാക്കി സിയാൻ സ്‌ട്രോം, വെർമില്ലിയൺ, റേസിംഗ് ബ്ലൂ എന്നീ നിറങ്ങൾ നിലനിർത്തി. ഇത്ര അധികം മാറ്റങ്ങൾ വന്നിട്ടും 4,000 രൂപ മാത്രമാണ് കൂടിയിരിക്കുന്നത് എന്നത് സന്തോഷ വാർത്തയാണ്. ഇപ്പോൾ 1.7 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്.
Leave a comment