ഇന്ത്യയിൽ ഓരോ വർഷവും യമഹ തങ്ങളുടെ മോട്ടോ ജി പി റേഞ്ച് അവതരിപ്പിക്കും. ഇത്തവണ ഭാരത് ജി പി പടിക്കൽ വന്നു നിൽക്കുമ്പോളാണ്. പുത്തൻ മോഡലുകളുടെ വരവ് എന്നൊരു പ്രത്യകത കൂടിയുണ്ട്. ഓരോ വർഷവും ക്ഷിണിക്കുന്ന യമഹയുടെ മോട്ടോ ജി പി എഡിഷനിൽ.
2021 ൽ അഞ്ചും മോഡലുകളെയാണ് ഉണ്ടായിരുന്നതെങ്കിൽ. 2022 ൽ അത് നാലായി, ഇത്തവണ അത് മൂന്നായിട്ടുണ്ട്. മോട്ടോ ജി പി എഡിഷൻ കൊണ്ട് യമഹ ഉദ്ദേശിക്കുന്നത്. തങ്ങളുടെ മോട്ടോ ജി പി ബൈക്കുകളുടെ ഗ്രാഫിക്‌സ് നിറവും ഇപ്പോഴുള്ള മോഡലുകളിൽ നൽക്കുക എന്നതാണ്.

ലിമിറ്റഡ് എഡിഷൻ മോഡൽ ആയതിനാൽ. ട്ടോപ്പ് വരിലാന്റിലായിരിക്കും മിക്ക്യ മോട്ടോ ജി പി എഡിഷൻ അവതരിപ്പിക്കുന്നത്. എന്നാൽ എല്ലാ മോഡലുകളിലും ലിമിറ്റഡ് എഡിഷൻ മോഡൽ ഉണ്ടാക്കുകയില്ല. ഇത്തവണ ആർ 15 വി 4, എം ട്ടി 15 എന്നിവർക്കൊപ്പം റേ എന്നിവരാണ് മോട്ടോ ജി പി എഡിഷൻ ഉള്ളത്.
ആർ 15 എസ്, ഏറോസ് എന്നിവരെ തഴഞ്ഞിരിക്കുകയാണ് യമഹ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒറ്റ നോട്ടത്തിൽ മാറ്റം തോന്നിലെങ്കിലും. ഗ്രാഫിക്സിലെ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇനി ഇത്തവണത്തെ എഡിഷനുകൾ നോക്കാം. ആദ്യം ഈ നിരയിലെ ചെറിയ താരമായ റേയിൽ തുടങ്ങാം.
- യമഹയുടെ ബ്ലൂ ഫ്ളക്സ് വരുന്നു
- ചോദിച്ചത് എല്ലാം നൽകി യമഹ
- നോക്കിയ പോലെയൊരു യമഹ
- എം ട്ടി 15 ൻറെ ഓൺ റോഡ് പ്രൈസ്
ഏറ്റവും വിലകയ്യറ്റം
ബൈക്കുകളുടെ പോലെ ടോപ്പ് സ്പെക് മോഡലിലല്ല ഇവിടെ തുടങ്ങിയിരിക്കുന്നത്. അതിന് പ്രധാന കാരണം റേയുടെ ടോപ് സ്പെക് മോഡലിൻറെ പേര് സ്ട്രീറ്റ് റാലി എന്നാണ്. സ്ട്രീറ്റ് റാലിയും മോട്ടോ ജി പി യും രണ്ടു തരക്കാരൻ ആയതിനാലാകാം. ബേസ് മോഡലിന് മോട്ടോ ജി പി എഡിഷൻ നൽകിയത്.
എന്നാൽ വിലയുടെ കാര്യത്തിൽ സ്ട്രീറ്റ് റാലിയുടെ അടുത്ത് തന്നെയുണ്ട്. ഏകദേശം സ്റ്റാൻഡേർഡ് മോഡലുമായി 7,000 രൂപ അധികം നൽകണം റേ ഇസഡ് ആർ മോട്ടോ ജി പി എഡിഷന്. സ്ട്രീറ്റ് റാലിയുമായി നോക്കുമ്പോൾ 3,500 രൂപയുടെ കുറവ്. മോട്ടോ ജി പി നിരയിൽ ഏറ്റവും വിലകയറ്റമുള്ള മോഡലും ഇവൻ തന്നെ.

സ്പെഷ്യൽ എഡിഷനും വിലയും
ഇനി ബൈക്കിലേക്ക് കടന്നാൽ, എം ട്ടി യാണ് അടുത്തതായി എത്തുന്നത്. ഫീച്ചേഴ്‌സ് കുറഞ്ഞ ബേസ് വാരിയന്റുമായി 5,500 രൂപയും ഇതെല്ലാം ഉള്ള ട്ടോപ്പ് വാരിയന്റുമായി 1,500 രൂപയാണ് എം ട്ടി ക്ക് അധികമായി നൽകേണ്ടത്. മോട്ടോ ജി പി എഡിഷൻറെ വില 1.75 ലക്ഷം രൂപയാണ്.
ഇനി യമഹയുടെ സൂപ്പർ താരമായ ആർ 15 വി 4 ലേക്ക് കടക്കാം. തങ്ങളുടെ 150 സിസി സൂപ്പർ സ്പോർട്ടിൻറെ സർവ്വ സന്നാഹമുള്ള എം വാരിയൻറ്റിനെ അടിസ്ഥാനമാക്കിയാണ്. മോട്ടോ ജി പി എഡിഷൻ വരുന്നത്. അതുകൊണ്ട് തന്നെ.
- ട്ടി എഫ് ട്ടി മീറ്റർ കൺസോൾ
- ട്രാക്ഷൻ കണ്ട്രോൾ
- ഡ്യൂവൽ ചാനൽ എ ബി എസ്
- ക്വിക്ക് ഷിഫ്റ്റർ
- സ്ലിപ്പർ ക്ലച്ച്
- ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി
എന്നിങ്ങനെയെല്ലാം പുത്തൻ എഡിഷനിലും ഉണ്ടാകും. എം ട്ടി യെ പോലെ ഇവിടെയും 1,500 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മോട്ടോ ജി പി എഡിഷൻറെ ഇന്ത്യയിലെ എക്സ് ഷോറൂം വില 199,500 ആണ്.
Leave a comment