റോയൽ എൻഫീൽഡ് തങ്ങളുടെ നിരയിലേക്ക് പുതുതായി ഒരു പട തന്നെ എത്തുന്നുണ്ട്. 350, 450, 650 എന്നിവർക്കൊപ്പം ഇലക്ട്രിക്ക് ബൈക്കുകളും അണിയറയിൽ ഉണ്ടെന്നാണ് എൻഫീൽഡ് അവകാശപ്പെടുന്നത്. എന്നാൽ 15 ന് മുകളിൽ ലിസ്റ്റിൽ ഉണ്ടെങ്കിലും ഈ വർഷം വിപണിയിൽ എത്തുന്ന മോഡലുകളെ നോക്കാം.
മൂന്ന് മാസം കൂടുമ്പോൾ ഓരോ മോഡലുകൾ അവതരിപ്പിക്കുമെന്ന് ഒരു പഴയ പദ്ധതി റോയൽ എൻഫീൽഡിൻറെ പറഞ്ഞിരുന്നു. 2020 ലാണ് ഈ പ്രഖ്യാപനം നടത്തിയതെങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിലും ആ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞില്ല. എന്നാൽ 2023 ൽ നാലല്ല ആറു മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി നില്കുന്നത്.

സൂപ്പർ മിറ്റിയോർ 650
ആദ്യം ഇന്ന് അവതരിപ്പിക്കുന്ന സൂപ്പർ മിറ്റിയോർ 650 യിലാണ് തുടക്കം. ഇ ഐ സി എം എ 2022 ൽ ഗ്ലോബൽ ലൗഞ്ചും റൈഡർ മാനിയയിലെ ഇന്ത്യൻ അവതരണവും കഴിഞ്ഞ്. ഇന്നാണ് റോയൽ ഏൻഫീൽഡ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിൻറെ വില പറയുന്ന ദിവസം. ഏകദേശം 3.5 ലക്ഷത്തിന് അടുത്തായിരിക്കും ഇവൻറെ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ ക്രൂയ്സറായി എത്തുന്ന മോഡൽ എൻഫീൽഡ് നിരയിലെ ഏറ്റവും പ്രീമിയവും ഭാരം കൂടിയവനുമാണ്.

നിത്യഹരിത നായകൻ
ജനുവരി കഴിഞ്ഞ് മൂന്ന് മാസത്തിനുളിൽ ഇന്ത്യയിൽ ചൂട് കൊണ്ട് പോളുമ്പോളാണ്. ഇന്ത്യയിൽ വർഷങ്ങളായി ചൂടപ്പം പോലെ വിൽക്കുന്ന ബുള്ളറ്റ് 350 യുടെ വരവ്. ക്ലാസ്സിക് 350 യുടെ പ്ലാറ്റ്ഫോം, എൻജിൻ എന്നിവ അത് പോലെ പകർത്തുന്നതിനൊപ്പം ഡിസൈനിലും വലിയ സാമ്യത ഉണ്ടാകും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രതീക്ഷിക്കുന്ന ഇദ്ദേഹത്തിന് 1.7 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.

ട്രാക്കിൽ നിന്ന്
ചൂട് മാറി മഴ തിമർത്തു പെയ്യുന്ന ജൂലൈ മാസത്തിലാണ് അടുത്ത ലോഞ്ച് വരുന്നത്. അത് ട്രാക്കിൽ പൊടിപറത്തിയ ജി ട്ടി ആർ 650 യുടെ റോഡ് വേർഷൻ ആണ്. വെറും ഫയറിങ് വേർഷൻ അല്ല ജി ട്ടി 650 യിൽ 2023 ൽ എത്തുന്നത് എന്ന് സ്പോട്ട് ചെയ്ത മോഡലിൽ നിന്ന് വ്യക്തം. 3.4 ലക്ഷത്തിനടുത്താണ് ഇവൻറെ വില പ്രതീക്ഷിക്കുന്നത്.

പുതിയ യുഗം
അങ്ങനെ മൺസൂൺ തകർത്ത് പെയ്ത് റോഡ് കുളമായി കിടക്കുമ്പോളാണ് ഈ വർഷത്തെ ഏറ്റവും വലിയ ലോഞ്ച് വരുന്നത്. തകർന്ന റോഡിൽ പറക്കാനായി ഹിമാലയൻ 450 വിപണിയിൽ എത്തും. റോയൽ എൻഫീൽഡ് നിരയിലെ ആധുനിക എൻജിനുമായി എത്തുന്ന ഇവന് 450 സിസി കപ്പാസിറ്റിയുള്ള ലിക്വിഡ് കൂളിംഗ് ആണ് നൽക്കുന്നത്. 2.8 ലക്ഷം പ്രതീക്ഷിക്കുന്ന ഇവൻ ഓഗസ്റ്റിൽ വിപണിയിൽ എത്തും.

ആദ്യ ബോംബ്
ഇവനൊപ്പം തന്നെ 650 ഫാമിലിയിൽ ഒരാൾ കൂടി എത്തുന്നുണ്ട്. ഉത്സവകാലമായതിനാൽ ഒരു ബോംബ് പൊട്ടിക്കാനാണ് ഏൻഫീൽഡിന്റെ തീരുമാനം. അതുകൊണ്ട് 650 നിരയിലേക്ക് ഒരു ബോംബർ എത്തുന്നുണ്ട്. ഒറ്റ സീറ്റ്, യൂ എസ് ഡി ഫോർക്ക് എന്നിങ്ങനെയുള്ള ബോംബർ സ്വഭാവമായി എത്തുന്ന മോഡൽ. ഇന്ത്യയിൽ പല തവണ ചാരകണ്ണിലും ഒരു തവണ എസ് ജി 650 എന്ന പേരിലും എൻഫീൽഡ് ഷോകേസ് ചെയ്തിട്ടുണ്ട്. 2023 ഓഗസ്റ്റിൽ തന്നെ വിപണിയിൽ ഇവനെയും പ്രതീഷിക്കാം.

വജ്രായുധം
ഉത്സവകാലമായാൽ ഇന്ത്യൻ വിപണിയിൽ വില്പനയുടെ പൊടിപൂരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഉത്സവകാലത്ത് ബൊബ്ബറെ കൊണ്ട് മാത്രം വരുതിയിൽ നിർത്താൻ സാധിക്കില്ല എന്ന് നന്നായി അറിയുന്ന എൻഫീൽഡ് തങ്ങളുടെ വജ്രായുധത്തെ പുറത്തിറക്കി. ക്ലാസ്സിക് 350 യുടെ ചേട്ടൻ 650 എൻജിനുമായി എത്തുന്നു. രൂപത്തിൽ ക്ലാസ്സിക് 350 യുമായി വലിയ സാമ്യം ഇവന് പ്രതീഷിക്കാം. 2023 സെപ്റ്റംബറിൽ എത്തുന്ന ഇവന് 3.1 ലക്ഷം രൂപയായിരിക്കും എക്സ് ഷോറൂം വില.
ഇതിനൊപ്പം ഈ മൂന്ന് എഞ്ചിനുകൾക്കൊപ്പം ഇലക്ട്രിക്ക് മോഡലും അണിയറയിൽ ഉണ്ട്. ലോകേഷ് കനക രാജിനെ കുറിച്ച് പ്രിത്വിരാജ് പറഞ്ഞതുപോലെ, അടുത്ത മൂന്ന് വർഷത്തേക്കുള്ള ലോഞ്ച് ലിസ്റ്റ് കഴിഞ്ഞ വർഷം തന്നെ എൻഫീൽഡിൻറെ കൈയിലുണ്ട്.
Leave a comment