ഒരു എൻജിൻ വികസിപ്പിച്ച് ഒരുപാട് സ്വഭാവമുള്ള മോഡലുകളെ അവതരിപ്പിക്കുന്ന ബ്രാൻഡ് ആണ് കെ ട്ടി എം. അത് ഇന്ത്യയിലെ മാത്രമുള്ള സ്വഭാവമല്ല ഇന്റർനാഷണൽ മാർക്കറ്റിലും അങ്ങനെ തന്നെ. കെ ട്ടി എമിന്റെ പകലുള്ള ഏറ്റവും വലിയ എൻജിനായ 1290 സിസി, വി ട്വിൻ എൻജിനിലും അങ്ങനെ കുറച്ചധികം ചില്ലകളുണ്ട്. അതിൽ സാഹസിക്കന്റെ റോഡ് വേർഷൻ മാറ്റങ്ങളോടെ 2023 ൽ എത്തിയിരിക്കുകയാണ്.
കെ ട്ടി എം സൂപ്പർ ആഡ്വൻച്ചുർ 1290 എസിന്റെ മാറ്റങ്ങളിലേക്ക് കടന്നാൽ കെ ട്ടി എം കണക്റ്റ് ആപ്പിൽ ടേൺ ബൈ ടേൺ നാവിഗേഷൻ, വേ പോയിന്റ് മാർക്കേഴ്സ്, എന്നിവക്കൊപ്പം കാൾ, മ്യൂസിക് എന്നിവ കൂടി ആക്സ്സ് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒപ്പം പുതിയ രണ്ടു നിറങ്ങൾ കൂടി എത്തുന്നത്തോടെ പുതിയ മാറ്റങ്ങൾ കഴിയുകയാണ്.
എന്നാൽ കെ ട്ടി എം നിരയിലെ ഫ്ലാഗ്ഷിപ്പ് താരങ്ങളിൽ ഒരുവനായതിനാൽ ഇവനെ സൂപ്പർ ആകുന്നത് ഇവന്റെ ഫീച്ചേഴ്‌സുകളുടെ ലിസ്റ്റ് കൂടിയാണ്. അവിടെയുള്ളത് അഡാപ്റ്റീവ് ക്രൂയ്‌സ് കണ്ട്രോൾ, ഡബിൾ യൂ പി യുടെ സെമി ആക്റ്റീവ് സസ്‌പെൻഷൻ, 7 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ എന്നിവ അവയിൽ ചിലത് മാത്രം.
വരാനിരിക്കുന്ന തലമുറയിൽ പുതിയ കാലത്തിന്റെ സുരക്ഷ സംവിധാനമായ റഡാർ ടെക്നോളജി കൂടി എത്തുന്നുണ്ട്.
ഒപ്പം ഡിസൈനിൽ 2022 മോഡലുമായി വലിയ വ്യത്യാസമില്ല. റോഡ് വേർഷൻ ആയത്കൊണ്ട് സാഹസിക രൂപം ആണെങ്കിൽ അലോയ് വീലുകളാണ് നൽകിയിരിക്കുന്നത് എന്ന് മാത്രം. ഇന്ത്യയിൽ എത്താൻ ഒരു സാധ്യതയില്ലാത്ത ഇവന് ഓഫ് റോഡ് വേർഷൻ ആയ ആഡ്വൻച്ചുവർ ആർ എന്ന മോഡലും വിപണിയിലുണ്ട്.
Leave a comment