ഇന്ത്യയിൽ എൻ എസ് 200 അവതരിപ്പിച്ചിട്ട് പത്തു വർഷങ്ങൾ പിന്നിടുകയാണ്. 2023 എഡിഷനിലും ഡിസൈനിൽ വലിയ മാറ്റം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. ബി എസ് 6.2 എൻജിനിലേക്ക് മാറുന്ന എൻ എസ് 200 ൻറെ മാറ്റങ്ങൾ വരുന്ന മറ്റ് ഭാഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ടീസറിൽ ആകെ കാണിച്ചിരിക്കുന്നത് യൂ എസ് ഡി ഫോർക്ക് എന്ന് മാത്രമാണ്. എന്നാൽ അഭ്യുഹങ്ങൾ പരക്കുന്നത് കുറച്ചു വിഷമമം ഉണ്ടാകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബ്രസീലിൽ ഡോമിനർ 200 എന്ന് പേരിട്ടിട്ടുള്ള മോഡൽ അവതരിപ്പിച്ചിരുന്നു. ആ മോഡലാണ് ഇന്ത്യയിൽ എത്തുന്ന 2023 എൻ എസ് 200 എന്നാണ് റിപ്പോർട്ടുകൾ.
ബ്രസീലിയൻ ഡോമിനർ 200 ന് സിൽവർ നിറത്തിലുള്ള യൂ എസ് ഡി ഫോർക്ക്. കൂടുതൽ സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസ്. ഒപ്പം മീറ്റർ കൺസോളിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ. എന്നിവയാണ് എൻ എസ് 200 ബ്രസീലിൽ ഡോമിനർ 200 ആകുമ്പോൾ ഉള്ള പ്രധാന മാറ്റം.

എൻജിൻ അതേ 24.5 പി എസ് കരുത്ത് പകരുന്ന ട്രിപ്പിൾ സ്പാർക്ക് 199.8 സിസി എൻജിൻ തന്നെയായിരിക്കും ബി എസ് 6.2 വിലും കരുത്ത് പകരുന്നത്. എന്നാൽ വിലയിൽ ഏകദേശം 10,000 രൂപയുടെ വർദ്ധന പ്രതിക്ഷിക്കാം. ഇപ്പോൾ 1.40 ലക്ഷമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്.
Leave a comment