ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home latest News പൾസർ 220 എഫ് വിപണിയിൽ
latest News

പൾസർ 220 എഫ് വിപണിയിൽ

ലോഞ്ച് തീയതി, വില, പുതിയ മാറ്റങ്ങൾ

2023 pulsar 220f launched
2023 pulsar 220f launched

ബജാജ് തങ്ങളുടെ ഇതിഹാസ താരത്തെ ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചു. പൾസർ 220 യുടെ പകരക്കാരനായി പൾസർ 250 ട്വിൻസ് എത്തിയതിനെ തുടർന്നാണ് കഴിഞ്ഞ വർഷം വിപണിയിൽ നിന്ന് ഇവൻ പിൻവാങ്ങുന്നത്. വലിയ വില്പനയുണ്ടായിരുന്ന 220 യുടെ പകരക്കാർക്ക് ആ വില്പന നേടാൻ സാധിച്ചില്ല. അതിനെ തുടർന്നാണ് 220 യുടെ തിരിച്ചു വരവ്. 10 മാസങ്ങൾക്ക് ശേഷം തിരിച്ചു വരുന്ന ഇവൻറെ മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ഡിസൈനിൽ ഒരു മാറ്റവുമില്ല. അതേ സെമി ഫയറിങ്ങോട് കൂടിയ പ്രൊജക്ടർ ഹെഡ്‍ലൈറ്റ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, സ്പ്ലിറ്റ് സീറ്റ് എന്നിവ തുടരുമ്പോൾ. ഗ്രാഫിക്സ് പൾസർ 125 ൽ കണ്ടത് പോലെ കാർബൺ ഫിനിഷിലാണ് സ്റ്റിക്കറുകളുടെ വരവ്. ഷെയ്‌ഡുകൾ പഴയത് പോലെ തന്നെ.

ഒപ്പം എൻജിൻ ബി എസ് 6 ൽ നിന്ന് ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ എൻജിൻ അതേ 220 സിസി, ഓയിൽ കൂൾഡ് എൻജിൻറെ കരുത്ത് 8500 ആർ പി എമ്മിൽ 20.9 എച്ച് പി യാണ്. ടോർക് 7000 ആർ പി എമ്മിൽ 18.5 എൻ എം. 5 സ്പീഡ് ട്രാൻസ്‌മിഷനാണ് കരുത്ത് ടയറിൽ എത്തിക്കുന്നത്. ഇരട്ട ഡിസ്ക് ബ്രേക്കുകളുള്ള ഇവന് സിംഗിൾ ചാനൽ എ ബി എസ് ആണ് നൽകിയിരിക്കുന്നത്.

അടുത്ത പ്രധാന മാറ്റം വന്നിരിക്കുന്നത് വിലയിലാണ്. ഏകദേശം 4000 രൂപയോളം വർദ്ധിച്ച്‌ 139, 686 രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വില. ഈ മാസം അവസാനത്തോടെ 220 എഫ് വിപണിയിൽ എത്തും. എൻ 250 സിംഗിൾ ചാനൽ എ ബി എസിനേക്കാളും 1000 രൂപ കുറവാണ് പുതിയ 220 എഫിന്. 250 ട്വിൻസിന് ഡ്യൂവൽ ചാനൽ എ ബി എസിന് വില 1.5 ലക്ഷവുമാണ്.

പൾസർ 220 യുടെയും പൾസർ 250 എഫിൻറെ വില്പന

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...