Monday , 29 May 2023
Home Uncategorized കൂടുതൽ സുരക്ഷയോടെ 2023 എഡിഷൻ നിൻജ 650.
Uncategorized

കൂടുതൽ സുരക്ഷയോടെ 2023 എഡിഷൻ നിൻജ 650.

വിലയിലും വർദ്ധനയുണ്ട്

2023 edition kawasaki price hike new features

പ്രീമിയം നിരയിൽ ഏറ്റവും അഫൊർഡബിൾ മോഡലുകൾ തരുന്ന ജപ്പാനീസ്സ് ബ്രാൻഡാണ് കവാസാക്കി. വില കുറക്കുന്നതിനായി ചില തന്ത്രങ്ങളും കവാസാക്കി നടത്തുന്നുണ്ട്. അതിൽ ഒന്നാണ് ഇലക്ട്രോണിക്സിൻറെ കുറവും കൂടിയ പരിപാലന ചിലവും എന്നാൽ കടുത്ത മത്സരം നടക്കുന്നതിനാൽ ഇലക്ട്രോണിക്സിൻറെ സാന്നിദ്യം ഇല്ലാതെ പറ്റില്ല എന്നിടത്തേക്കായി കാര്യങ്ങൾ.

2020 ൽ 4.3 ഇഞ്ച്  ട്ടി എഫ് ട്ടി ഡിസ്‌പ്ലൈയുമായി പുതിയ ഡിസൈൻ വന്നതിനൊപ്പം പുതിയ മാറ്റത്തിന് ഒരുങ്ങുകയാണ് നിൻജ 650. ഇത്തവണ എത്തിയിരിക്കുന്നത് അധിക സുരക്ഷ നൽകുന്ന ട്രാക്ഷൻ കണ്ട്രോൾ ആണ്. രണ്ടു ലെവലുകളായി ട്രാക്ഷൻ അഡ്ജസ്റ്റ് ചെയ്യുന്നതിനോടൊപ്പം ഓഫ് ചെയ്യാനും സാധിക്കുന്ന തരത്തിലാണ് കവാസാക്കി ഇവന് പുതിയ ഇലക്ട്രോണിക്സ് നൽകിയിരിക്കുന്നത്. എന്നാൽ സാധാരണ നിലയിൽ ആദ്യം എത്താറുള്ള റൈഡിങ് മോഡ് ഇപ്പോഴും നിൻജ 650 ക്ക് കവാസാക്കി നൽകിയിട്ടില്ല.

അതേ 67 എച്ച് പി യും 64 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന 649 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് 2023 എഡിഷനും ജീവൻ നൽകുന്നത്. സസ്പെൻഷൻ, ബ്രേക്കിംഗ്, ടയർ എന്നിവയിൽ ഒരു മാറ്റമില്ലെങ്കിലും 2023 നിൻജ 650 ക്ക് വിലയുടെ കാര്യത്തിൽ വർധനയുണ്ട് 17,000 രൂപ കൂടി 7.12 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വില.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ഹീറോ തന്നെ ഈ ആഴ്ചയിലേയും താരം

കഴിഞ്ഞ ആഴ്ച ഇന്ത്യയിലും വിദേശത്തും ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തകളാണ് ഈ സെക്ഷനിലൂടെ പറയാൻ പോകുന്നത്. കഴിഞ്ഞ...

മോഡേൺ ഇപിരിയാൽ

ക്യു ജെ മോട്ടോഴ്സിൻറെ ഒന്നാമൻറെ കഴിഞ്ഞാൽ രണ്ടാമതായി എത്തുന്നത്. ഇന്ത്യയിൽ ഇന്നലെ വലിയൊരു ബോംബിട്ട ഇപിരിയാൽ 400...

ആർ 1250 ജി എസിൻറെ പുതിയ തലമുറ അണിയറയിൽ

ലോകം മുഴുവൻ സാഹസികരുടെ പിന്നിലാണ്. അതിൽ രാജാവായ ആർ 1250 ജി എസിൻറെ അടുത്ത തലമുറ...