ഇന്ത്യയിലെ ഏറ്റവും കരുത്ത് കൂടിയ നേക്കഡ് മോട്ടോർസൈക്കിളിൽ ഒരാളാണ് കവാസാക്കിയുടെ സൂപ്പർ ചാർജ്ഡ് ഇസഡ് എച്ച് 2. കവാസാക്കി നിരയിലെ എച്ച് 2 എത്തുന്നതിന് മുൻപ് തന്നെ തങ്ങളുടെ നേക്കഡ് വേർഷന് പുതിയ ബി എസ് 6.2 എൻജിൻ നൽകിയിരിക്കുകയാണ്.
സൂപ്പർ മോഡലിന് കവാസാക്കി ആകെ മൂന്ന് മാറ്റങ്ങളാണ് 2023 എഡിഷനിൽ എത്തിയിരിക്കുന്നത്. അതിൽ ഒന്ന് ഇനി മുതൽ ആകെ മെറ്റാലിക് മേറ്റ് ഗ്രാഫീൻ സ്റ്റീൽ ഗ്രേ എന്ന ഒരു നിറത്തിൽ മാത്രമാണ് ലഭ്യമാക്കുക. അത് ഇലക്ട്രോണിക് സസ്പെൻഷനുള്ള എസ് ഇ വാരിയന്റിലും അങ്ങനെ തന്നെ.
അടുത്ത മാറ്റം വരുന്നത് സ്വാഭാവികമായും വിലയിൽ തന്നെ. സ്റ്റേജ് 2 ബി എസ് 6 എത്തുന്നതോടെ വിലയിൽ 30,000 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇസഡ് എച്ച് 2 വിന് 23.02 ലക്ഷവും എച്ച് 2 എസ് ഇ ക്ക് 27.22 ലക്ഷവുമാണ് ഇപ്പോൾ ഇന്ത്യയിലെ എക്സ് ഷോറൂം വില.
അടുത്ത മാറ്റം മലിനീകരണം കുറഞ്ഞ എൻജിൻ എത്തിയതാണ് കരുത്ത് ചോരാതെ തന്നെ. അതേ സൂപ്പർ ചാർജ്ഡ് 998 സിസി, 4 സിലിണ്ടർ, ലിക്വിഡ് കൂൾഡ് ഹൃദയം. കരുത്ത് 200 പി എസും, ടോർക് 137 എൻ എം ഉല്പാദിപ്പിക്കുന്ന ഇവൻറെ ആകെ ഭാരം 240 കെ ജി യാണ്.
വേഗതയുടെ രാജാവിൻറെ നേക്കഡ് സഹോയുടെ പരമാവധി വേഗത മണിക്കൂറിൽ 280 കിലോ മീറ്ററും. പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ വേണ്ടത് വെറും 3.3 സെക്കൻഡുമാണ്.
Leave a comment