ഇന്തോനേഷ്യയിൽ മത്സരം കടുപ്പിക്കാൻ തന്നെയാണ് ഹോണ്ടയുടെ തീരുമാനം. അതിനായി സി ബി ആർ 250 ആർ ആറിൻറെ നാലു സിലിണ്ടർ മോഡൽ അണിയറയിലാണ്. എന്നാൽ രാജാവായിരുന്ന 250 ആർ ആറിനെ മറന്നൊരു കളിക്കും ഹോണ്ട തയ്യാറുമല്ല. തങ്ങളുടെ ട്വിൻ സിലിണ്ടർ മോഡലിന് കുറച്ചായി മാറ്റങ്ങൾ നൽകിയിട്ട് ആ വിഷമം 2023 എഡിഷനിലൂടെ മാറ്റുകയാണ്.
ഇന്തോനേഷ്യയിൽ രണ്ടു വാരിയന്റിലാണ് 250 ആർ ആർ ലഭ്യമാകുന്നത്. അതിൽ പ്രീമിയം വേർഷനായ എസ് പി യിലാണ് പുതിയ മാറ്റം എത്തിയിരിക്കുന്നത്. 249.7 സിസി, ട്വിൻ സിലിണ്ടർ 8 വാൽവ് ഡി ഒ എച്ച് സി എൻജിൻറെ കംപ്രഷൻ റേഷിയോയിൽ ചെറിയ മാറ്റം വരുത്തി. 12.1 : 1 ൽ നിന്ന് 12.5 : 1 ലേക്ക് ആക്കിയപ്പോൾ കരുത്തിൽ രണ്ടു എച്ച് പി യുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 40 ൽ നിന്ന് 42 പി എസ് ആണ് 2023 എഡിഷൻറെ കരുത്ത് വരുന്നത്. ടോർകിൽ മാറ്റമില്ല 25 എൻ എം തന്നെ.

പ്രീമിയം വേർഷന് എൻജിനിൽ മാത്രമല്ല മുൻതൂക്കം ഉള്ളത്. വലിയവരായ സി ബി ആർ 500 ആർ, സി ബി ആർ 650 ആർ എന്നിവയിൽ കാണുന്ന ഷോവയുടെ ബി പി എഫ് അപ്പ് സൈഡ് ഡൌൺ ഫോർക്ക്. ക്വിക്ക് ഷിഫ്റ്റർ, ത്രോട്ടിൽ ബൈ വയർ റൈഡ് സിസ്റ്റം, റൈഡിങ് മോഡ് എന്നിവക്കൊപ്പം മിസ്റ്റിക് ബ്ലൂ എന്ന പുതിയ നിറവും മികവിൻറെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇതിനൊപ്പം ഒരു ബില്ല് കൂടി സ്വാഭാവികമായി ലഭിക്കുമല്ലോ??? വില നോക്കിയാൽ 39 പി എസും വലിയ ഇലക്ട്രോണിക്സ് നിരയുമില്ലാത്ത സി ബി ആർ 250 ആർ ആറിൻറെ സ്റ്റാൻഡേർഡ് വേർഷന്. ഇന്ത്യൻ രൂപയുമായി കണക്കാക്കിയാൽ 3.32 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. എന്നാൽ എസ് പിക്ക് ആകട്ടെ 3.97 ലക്ഷം രൂപയിലാണ്. ക്വിക്ക് ഷിഫ്റ്റർ അപ്പോഴും ലഭ്യമായിട്ടില്ല അത് കൂടി എത്തുമ്പോൾ വില 4.18 ലക്ഷത്തിനടുത്ത് വരും.
പ്രധാന എതിരാളികൾ നിൻജ 250, യമഹ ആർ 3 താഴെയും മുകളിൽ ഇസഡ് എക്സ് 25 ആറും നിൽക്കുന്നുണ്ട്. ഒന്നാം സ്ഥാനം പിടിക്കാൻ ഒരാൾ അണിയറയിലുണ്ട്.
Leave a comment