റോയൽ എൻഫീൽഡിൻറെ എതിരാളികൾ ഏറെ ഉണ്ടെങ്കിലും ചെറുതായെങ്കിലും വെല്ലുവിളി ഉയർത്തുന്നത് സി ബി 350 യാണ്. ബി എസ് 6.2 എത്തിയതോടെ കുറച്ചു പരുങ്ങലിൽ ആയിരിക്കുകയാണ് സി ബി 350 സീരീസ്. അതിന് കാരണം വലിയ വിലകയറ്റമാണ് ഒപ്പം ചെറിയ ചില പരിഷ്കാരങ്ങളും ഹോണ്ട ഇവനിൽ കൊണ്ടുവന്നിട്ടുണ്ട്.
ആദ്യം മാറ്റങ്ങളിൽ നിന്ന് തുടങ്ങിയാൽ ഹൈനെസ്സിന് ക്ലാസ്സിക് 350 പോലെ തന്നെ സ്പ്ലിറ്റ് സീറ്റുകളാണ് ഇനി മുതൽ അങ്ങോട്ട് ഉണ്ടാക്കുക. സ്റ്റാൻഡേർഡ് എഡിഷന് ബ്ലാക്ക് നിറത്തിലും, ഡീലക്സ് പ്രൊ, ഡീലക്സ് പ്രൊ ക്രോമിനും ബ്രൗൺ നിറത്തിലുമാണ് സീറ്റുകളുടെ നിറം നൽകിയിരിക്കുന്നത്. ഒപ്പം ഫോർക് ഗൈയ്റ്റർ സ്റ്റാൻഡേർഡ് ആയിട്ടുണ്ട്.
രണ്ടാമത്തെ മാറ്റം സുരക്ഷക്ക് മുൻതൂക്കം നൽകുന്ന ഫീച്ചേഴ്‌സ് ആണ്.അപകടകരമായി റൈഡർ ബ്രേക്ക് ചെയ്താൽ പിന്നിലെ വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി. ഇൻഡിക്കേറ്റർ സജീവമാക്കുന്ന എമർജൻസി സ്റ്റോപ്പ് സിഗ്നലും (ഇ. എസ്. എസ്) കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ രണ്ടു മാറ്റങ്ങൾ കഴിഞ്ഞാൽ അടുത്ത മാറ്റം വരുന്നത് വിലയിലാണ്. ഏകദേശം 11,000 രൂപയോളമാണ് വില വർദ്ധന വന്നിരിക്കുന്നത്. ഹൈനെസ്സ് സീരിസിന് 2.09 മുതൽ 2.14 ലക്ഷം രൂപ വരെയാണെങ്കിൽ. ആർ എസിന് വില വരുന്നത് 2.14 മുതൽ 2.17 ലക്ഷം രൂപ വരെയാണ്.
സി ബി 350 യുടെ വിവിധ സ്വഭാവമുള്ള കിറ്റുകൾ ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. അവിടെയും പൊന്നും വിലയാണ് ഹോണ്ട ചോദിക്കുന്നത്. ഈ മാസം തന്നെ ഹോണ്ടയുടെ പ്രീമിയം ഡീലർഷിപ്പായ ബിഗ് വിങിൽ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Leave a comment