ഇന്ത്യയിൽ 160 സിസി സെഗ്മെന്റിൽ കടുത്ത പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ നിരയിലെ രാജാവായ അപ്പാച്ചെ ആർ ട്ടി ആറിനെ പിടിക്കാൻ എൻ എസ് 160 ക്ക് ശേഷം എക്സ്ട്രെയിം 160 ആറും പുത്തൻ മാറ്റങ്ങളുമായി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്.
ഇന്ത്യയിൽ നേരത്തെ സ്പോട്ട് ചെയ്ത ടെസ്റ്റിംഗ് യൂണിറ്റിൽ കണ്ടതുപോലെ ഇപ്പോഴത്തെ ട്രെൻഡ് ആയ യൂ എസ് ഡി ഫോർക്ക് ആണ് ആദ്യ മാറ്റം. ഇതോടെ കൂടുതൽ ഹാൻഡ്ലിങ് മികവ് 2023 എഡിഷനിൽ പ്രതിക്ഷിക്കാം. എൻജിൻ സൈഡിൽ ഒരു പടികൂടി മുന്നിൽ പോയി എയർ കൂളിംങ്ങിനൊപ്പം ഓയിൽ കൂളിംഗ് പുത്തൻ മോഡലിൽ സ്പോട്ട് ചെയ്തിട്ടുണ്ട്.
ഒപ്പം ഹീറോയുടെ 200 മോഡലുകളുടെ പോലെ 2 വാൽവ് കൂടി അധികം കിട്ടിയാൽ അതിശയപ്പെടാന്നില്ല. 160 സിസി സെഗ്മെന്റിൽ കരുത്ത് കുറച്ചു കുറവാണ് എന്ന പോരായ്മ പുത്തൻ മോഡലിൽ പരിഹാരം ഉണ്ടാകും. ഇപ്പോൾ 163 സിസി, എയർ കൂൾഡ്, 2 വാൽവ് എൻജിന് 15.2 പി എസ് ആണ് കരുത്ത്.
എതിരാളിയുമായി നോക്കുമ്പോൾ എൻ എസ് 160 ക്ക് 160 സിസി, 4 വാൽവ് എൻജിന് 17.2 പി എസും ആർ ട്ടി ആർ 160 4 വി ക്ക് 17.55 പി എസ് ആണ് പരമാവധി കരുത്ത് പുറത്ത് എടുക്കുന്നത്. ഇതിന് അടുത്ത് തന്നെ എക്സ്ട്രെയിം 160 ആറിനും കരുത്ത് പ്രതിക്ഷിക്കാം.
ഇതിനൊപ്പം എൻ എസ് 160 യുടെ വീക്ക് പോയിൻറ് ആയ ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയിൽ ഇപ്പോൾ തന്നെ അഗ്രഗണ്യനാണെങ്കിലും കുറച്ചു കൂടി മിനുക്ക് പണികൾ ചെയ്താകും പുത്തൻ തലമുറയിൽ എത്തുന്നത്. ഒപ്പം പുതിയ ഡ്യൂവൽ ട്ടോൺ ഗ്രാഫിക്സും എത്തും. ഈ മാറ്റങ്ങൾക്കൊപ്പം ഫ്രീയായി കിട്ടുന്ന വിലകയ്യറ്റം കൂടി ആകുമ്പോൾ 2023 എഡിഷൻ ഫിനിഷ്.
Leave a comment