റോയൽ എൻഫീൽഡ് 15 നടുത്ത് മോഡലുകളാണ് ഇന്ത്യയിൽ വരാനിരിക്കുന്നത്. അതിൽ പല മോഡലുകളും പരീക്ഷണ ഓട്ടം പോലും തുടങ്ങിയിട്ടില്ല. എന്നാൽ പരീക്ഷണ ഓട്ടം ആരംഭിച്ച ജി ട്ടി യുടെ ഫയറിങ് മോഡൽ വീണ്ടും കൂടുതൽ തെളിഞ്ഞ് സ്പോട്ട് ചെയ്തിരിക്കുകയാണ്. ജി ട്ടി 650 യിൽ ഫയറിങ് അക്‌സെസ്സറിസ് കൂട്ടി ചേർക്കല്ലല പുതിയ മോഡലിനെ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പുതിയ ദൃശ്യങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നത്.
ഇന്ത്യയിൽ നടത്തിയ ആദ്യ റിട്രോ ഫോർമറ്റ് ട്രാക്ക് റേസിംഗ് കോണ്ടിനെന്റൽ ജി ട്ടി കപ്പിൽ ഉപയോഗിച്ച ജി ട്ടി – ആർ 650 യുടെ അതേ ഫയറിങ് അല്ല പുതിയ മോഡലിൽ എത്തുന്നത്. റൌണ്ട് റിട്രോ ഫയറിങ് തുടരുമ്പോൾ തന്നെ കുറച്ചു എൻജിനെ മൂടി നിൽക്കുന്ന രീതിയിലാണ് ഫയറിങ്ങിൻറെ ഡിസൈൻ. എന്നാൽ ട്രാക്കിൽ നിന്ന് കിട്ടിയ വീലിലെ വെള്ള നിറം അങ്ങനെ തന്നെ റോഡിലും എത്തിയിട്ടുണ്ട്. എന്നാൽ മെക്കാനിക്കലി ചെറിയ മാറ്റങ്ങളും 2023 എഡിഷനിൽ പ്രതീഷിക്കാം. അതിന് ടെസ്റ്റിംഗ് മോഡലിൽ ക്രങ്ക് കേസ് ഡിസൈനിലും എക്സ്ഹൌസ്റ്റ് ഡിസൈനിലും മാറ്റങ്ങളുണ്ട്.

എന്നാൽ 650 ട്വിൻസിന്റെ മറു പകുതിയായ ഇന്റർസെപ്റ്റർ 650 യും കുറച്ചു നാളുകൾക്ക് മുൻപ് പുതു തലമുറ സ്പോട്ട് ചെയ്തിരുന്നു. അന്നത്തെ പ്രധാന മാറ്റം റോയൽ എൻഫീൽഡ് ന്യൂ ജൻ മോഡലുകളുടെ റൌണ്ട് ടൈൽ സെക്ഷനുണ്ടായിരുന്നു എന്നതാണ്. എന്നാൽ രണ്ടു തവണയും ജി ട്ടി യുടെ ഫയറിങ് വേർഷന് ടൈൽ സെക്ഷനിൽ ഒരു മാറ്റവുമില്ല.
15 ഓളം മോഡലുകൾ അണിയറയിൽ ഒരുങ്ങുന്ന റോയൽ എൻഫീൽഡ് നിരയിൽ 650 യിൽ നിന്നാണ് ഏറ്റവും കൂടുതൽ മോഡലുകൾ വരുന്നത്. അതിൽ ഇവൻ 2023 പകുതിയോടെയായിരിക്കും വിപണിയിൽ എത്തുന്നത്.
Leave a comment