ഇന്ത്യയിൽ മലിനീകരണം കുറക്കുന്നതിനായി അടുത്ത പടിയിലേക്ക് പോകുകയാണ് ഗവണ്മെന്റ്. ബി എസ് 6.2 വേർഷൻ ഏപ്രിൽ 1 ന് വരാനിരിക്കെ ഇതാ ആദ്യ ബൈക്ക് അവതരിപ്പിച്ചിരിക്കുകയാണ് സുസൂക്കി. തങ്ങളുടെ ജിക്സർ സീരിസിലെ എല്ലാ മോഡലുകൾക്കും മലിനീകരണം കുറക്കുന്ന എൻജിനൊപ്പം പുതിയ ഫീച്ചേഴ്‌സും എത്തുന്നുണ്ട്. എന്നാൽ പുതിയ വില കുറച്ച് കനമാണ്. എന്നാൽ എൻജിൻ സ്പെക് തുടങ്ങിയ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിട്ടില്ല

എല്ലാ പുതിയ നിറങ്ങളും
ആദ്യം വന്നിരിക്കുന്ന മാറ്റങ്ങൾ നോക്കാം. പതിവ് പോലെ പുതിയ നിറങ്ങൾ വാരി വിതറിയിട്ടുണ്ട്. നേക്കഡ്, എസ് എഫ് മോഡലുകൾക്ക് പൊതുവായി ഒരേ നിറങ്ങളുടെ പാറ്റെൺ ആണ്. എന്നാൽ ഒരാൾക്ക് ഒരു സ്പെഷ്യൽ നിറം നൽകിയിട്ടുണ്ട്.
അതിൽ ഏറ്റവും താഴെ നിന്ന് തുടങ്ങിയാൽ, ജിക്സർ 150 യിൽ വന്നിരിക്കുന്ന നിറങ്ങൾ കുറച്ച് ഉദിച്ചതും ഗ്രാഫിക്സ് കുറച്ച് സ്പോർട്ടിയുമാണ്. നിറങ്ങൾ ഇവയൊക്കെയാണ് ബ്ലാക്ക്, സിൽവർ/ ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് 2023 എഡിഷനിൽ ലഭ്യമാകുന്നത്.
വലിയവരിലും ഇങ്ങനെ തന്നെ. പക്ഷേ രണ്ടു നിറങ്ങളാണ് രണ്ടുപേരിലും ഉള്ളത്. ഒപ്പം നമ്മുക്ക് രോമാഞ്ചമുണ്ടാകുന്ന ജി എസ് എക്സ് ആറിൻറെ നിറം കൂടി എസ് എഫ് വേർഷനിൽ വന്നിട്ടുണ്ട്. പൊതുവായി രണ്ടു നിറങ്ങൾ ബ്ലാക്ക്, ബ്ലൂ എന്നിവയാണ്. രണ്ടിനും മേറ്റ് ഫിനിഷ് ആണ്.

പുതിയ മീറ്റർ കൺസോൾ
2023 എഡിഷനിൽ നിറങ്ങൾ മാത്രമല്ല മീറ്റർ കൺസോളിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ കാലത്തിൻറെ മാറ്റമായ സുസുക്കി റൈഡ് കണക്റ്റ് കൂടി എത്തുന്നുണ്ട്. ബ്ലൂ ട്ടൂത്ത് വഴി കണക്റ്റ് ചെയ്യുന്നതിലൂടെ ടേൺ ബൈ ടേൺ നാവിഗേഷൻ, ഇൻകമിങ് കാൾ, എസ് എം എസ് അലേർട്ട്, വാട്ട്സ്ആപ്പ് അലേർട്ട്, മിസ്സ്ഡ് കാൾ അലേർട്ട്, സ്പീഡ് എക്സ്‌സിഡിങ് വാണിംഗ്, ഫോൺ ബാറ്ററി ലെവലുകൂടി മീറ്റർ കൺസോളിൽ തെളിയും. ഇതെ യൂണിറ്റാണ് വി സ്‌ട്രോം എസ് എക്സിലും, സുസുക്കിയുടെ സ്കൂട്ടറുകളിലും ഉള്ളത്.
വലിയ വില.
ഈ മാറ്റങ്ങൾക്കൊപ്പം വലിയൊരു മാറ്റം കൂടി ജിക്സർ സീരിസിൽ എത്തിയിട്ടുണ്ട്. അത് വിലയാണ്, 150 മോഡലുകൾക്ക് 8000 രൂപയുടെ വർദ്ധന ഉണ്ടായപ്പോൾ. 250 സീരിന് ഞെട്ടിക്കുന്ന 14,000 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ഇപ്പോൾ ഈ സീരീസിലെ ഏറ്റവും അഫൊർഡബിൾ മോഡൽ 150 നേക്കഡ് മോഡലിന് 1.45 ലക്ഷവും, എസ് എഫിന് 1.50 ലക്ഷവുമാണ്. 250 നിരയിൽ ആകട്ടെ 1.99 ലക്ഷം നേക്കഡ് വേർഷനും എസ് എഫിന് 2.07 ലക്ഷവുമാണ് എറണാകുളത്തെ എക്സ്ഷോറൂം വില.
എതിരാളികളെ വച്ച് നോക്കുമ്പോൾ രണ്ടുപേരും ഇപ്പോൾ ഓവർ പ്രൈസ്ഡ് ആണ്. പ്രധാന എതിരാളികളായ എഫ് സി ക്ക് ഇപ്പോൾ 1.22 ലക്ഷമാണെങ്കിൽ. 250 യുടെ എതിരാളികളുമായി നോക്കിയാൽ ഓയിൽ കൂൾഡ് എഞ്ചിനുമായി എത്തുന്ന 250 മോഡലായ പൾസർ എൻ 250 ക്ക് 1.5 ലക്ഷം മാത്രമാണുള്ളത്. എന്നാൽ ലിക്വിഡ് കൂൾഡ് എഞ്ചിനുമായി എത്തുന്ന ഡോമിനർ 250 ക്ക് 1.81 ലക്ഷം രൂപയാണ് ഇപ്പോഴത്തെ വില. എതിരാളികളുടെ ബി എസ് 6.2 വിന് മുൻപുള്ള വിലയാണ്.
ആർ 15 വി4 2023 എഡിഷനും എം ട്ടി 15 ഉം ഉടൻ വിപണിയിൽ എത്തും
Leave a comment