വ്യാഴാഴ്‌ച , 8 ജൂൺ 2023
Home latest News പുതിയ അപ്ഡേഷനുമായി ഹിമാലയൻ
latest News

പുതിയ അപ്ഡേഷനുമായി ഹിമാലയൻ

നിറങ്ങൾക്കൊപ്പം പുതിയ അപ്‌ഡേഷൻ

royal enfield himalayan 2023 edition launched

ന്യൂയർ ഏതുകായാണാല്ലോ എല്ലാവരും തങ്ങളുടെ മോഡലുകളെ പുതിയ നിറങ്ങൾ ഒരുക്കി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ.  റോയൽ എൻഫീൽഡ് നിരയിൽ  സാഹസികനായ യാത്രികൻ ഹിമാലയൻ ആണ് പുതിയ നിറവുമായി എത്തുന്നത്. 2023 വേർഷൻ ഹിമാലയന്  വന്നിരിക്കുന്ന  മാറ്റങ്ങൾ കുറച്ച് നിറങ്ങൾ പുതുതായി അവതരിപ്പിച്ചപ്പോൾ ഡിമാൻഡ് കുറഞ്ഞ നിറങ്ങളെ പിൻവലിക്കുക്കയും ചെയ്തു.  ഒപ്പം യാത്രികനായതിനാൽ യൂ എസ് ബി ചാർജിങ് പോർട്ട് ഇപ്പോൾ സ്റ്റാൻഡേർഡ് ആയി നൽകിയിട്ടുണ്ട്.

പുതുതായി എത്തിയിരിക്കുന്ന മൂന്ന് നിറങ്ങങ്ങളിൽ രണ്ടുപേരെയും കിട്ടിയത് ഹിമാലയത്തിൽ നിന്നാണ്. ആദ്യ നിറം കണ്ടെത്തിയത് നുബ്ര താഴ്വരയിലെ മൺകൂനകളുടെ നിറത്തിനെ അടിസ്ഥാനപ്പെടുത്തി ഡൂൺ ബ്രൗൺ എത്തുമ്പോൾ രണ്ടാമത്തെ നിറമായ ഗ്ലാസിർ ബ്ലൂ ഹിമാലയത്തിലെ തണുത്തുറഞ്ഞ ഹിമാനികളിൽ നിന്നാണ് പ്രചോദനം. മൂന്നാമത്തെ നിറം സ്ലീറ്റ് ബ്ലാക്ക് ആണ്, ഒപ്പം പൈൻ ഗ്രീൻ, ഗ്രാനൈറ്റ് ബ്ലാക്ക്, ഗ്രാവൽ ഗ്രേ എന്നീ നിറങ്ങൾ 2023 എഡിഷനൊപ്പം ചേരുമ്പോൾ മിറാജ് സിൽവർ, റോക്ക് റെഡ്, ലൈക്ക് ബ്ലൂ എന്നിങ്ങനെ നിറങ്ങൾ അടുത്ത വർഷത്തേക്ക് ഉണ്ടാകില്ല എന്നും റോയൽ എൻഫീൽഡ് അറിയിച്ചിട്ടുണ്ട്.  

2.16 മുതൽ 2.22 ലക്ഷം വരെയാണ് ഹിമാലയൻറെ എക്സ് ഷോറൂംവില വരുന്നത്. എൻജിൻ മറ്റ് സ്പെസിഫിക്കേഷൻ എന്നിവയിൽ ഒരു മാറ്റവുമില്ല.  ഇന്ത്യയിൽ ഇപ്പോൾ തന്നെ കത്തി നിൽക്കുന്ന റോയൽ എൻഫീൽഡ് വരും മാസങ്ങളിൽ പുതിയ നിറങ്ങൾ എത്തുന്നതോടെ  വില്പനയിലെ നേട്ടം തുടരാനാകുമെന്നാണ് റോയൽ എൻഫീഡിൻറെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ മറ്റ് മോഡലുകൾക്കും പുതിയ നിറങ്ങൾ എത്തും.   

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കുഞ്ഞൻ ട്രിയംഫിൻറെ ഇന്ത്യൻ ലോഞ്ച് തിയ്യതി

കേരളത്തിൽ മഴ തകർക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യൻ ഇരുചക്ര വിപണി ചൂട് പിടിക്കാൻ തുടങ്ങുകയാണ്. ഹീറോ തങ്ങളുടെ...

എക്സ്പൾസ്‌ 420 വൈകും

ഇന്ത്യയിൽ ഹീറോയുടെ മോഡലുകൾ ഏറെ വിപണിയിൽ എത്താനുണ്ട്. അതിൽ ഏറ്റവും ആരാധകരുള്ള മോട്ടോർസൈക്കിളുകളിൽ ഒന്നാണ് എക്സ്പൾസ്‌...

ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു ഹങ്ക് ആണോ അത് ???

ഹീറോ തങ്ങളുടെ ഹീറോ ഹോണ്ട കാലത്തെ മോഡലുകളെ രണ്ടാം അംഗത്തിന് ഒരുക്കുകയാണ്. കരിസ്മയുടെ വിവരങ്ങൾ ട്രെൻഡിങ്...

ആയുധം കുറച്ചു കൂടി മൂർച്ച വരുത്തി നിൻജ 300

ഇന്ത്യയിൽ യമഹ തങ്ങളുടെ ബിഗ് ബൈക്കുകൾ വരവറിയിച്ചപ്പോൾ. വലിയ മത്സരത്തിനാണ് കളം ഒരുങ്ങുന്നത് എന്നാണ് വിചാരിച്ചിരുന്നത്....