2023 ൽ വലിയ മാറ്റങ്ങളാണ് ഡ്യൂക്ക് നിരയിൽ എത്താൻ പോകുന്നത്. അതിൽ ഏറ്റവും കൂടുതൽ മാറ്റം വരുന്നത് ഫ്ലാഗ്ഷിപ്പ് താരമായ ഡ്യൂക്ക് 390 യിലാണ്. 2023 ആദ്യം ഇന്ത്യയിൽ പ്രതീഷിക്കുന്ന ഡ്യൂക്കിന്റെ പുതിയ മുഖം കുറച്ച് കൂടുതൽ വ്യക്തമായാണ് വീണ്ടും സ്പോട്ട് ചെയ്തിരിക്കുകയാണ്.
ഡ്യൂക്ക് നിരയിലെ കൊടും ഭീകരനായ സൂപ്പർ ഡ്യൂക്കിനോട് ചേർന്ന് നിൽക്കുന്ന ഡിസൈനാണ് 390 യിലും എത്തിയിരിക്കുന്നത്. കുറച്ച് മുന്നിലേക്ക് തള്ളി നിൽക്കുന്ന സ്പ്ലിറ്റ് ഹെഡ്‍ലൈറ്റ്. ഹെഡ്‍ലൈറ്റിനോട് അടുത്ത് നിൽക്കുന്ന കൂർത്ത ടാങ്ക് ഷോൾഡർ, തടിച്ച ഇന്ധന ടാങ്ക്, കുറച്ചു കൂടി കംഫോർട്ട് തരുന്ന സീറ്റുകൾ, ട്ടി എഫ് ട്ടി ഡിസ്‌പ്ലൈയിൽ ഇത്തവണ ബ്ലൂ ട്ടൂത്ത് കണക്റ്റിവിറ്റി കൂടിയുണ്ടാകും.

താഴേക്ക് നീങ്ങിയാൽ ആർ സി യിൽ കണ്ട ഭാരം കുറഞ്ഞ അലോയ് വീൽ, ബ്രേക്ക് എന്നിവ ഇവനിലും എത്തിയിട്ടുണ്ട്. ഷാസിയിലും സബ് ഫ്രെമിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിന് പ്രധാന കാരണം കപ്പാസിറ്റി കൂടിയ എൻജിനാണ്. 399 സിസി ക്ക് അടുത്ത് കരുത്തുള്ള എൻജിനാണ് അണിയറയിൽ ഒരുങ്ങുന്നത്. 50 എച്ച് പി യുടെ അടുത്താകും പുതിയ മോഡലിൻറെ കരുത്ത്.
ഇതിനൊപ്പം ഡ്യൂക്ക് 200, 250 മോഡലുകളിലും 2023 ൽ മാറ്റങ്ങൾ വരുന്നുണ്ട്.
Leave a comment