പുതിയ തലമുറ ഡ്യൂക്ക് മോഡലുകൾ സ്പോട്ട് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി.ഇതാ വീണ്ടും ഡ്യൂക്ക് 390 ഇന്റർനാഷണൽ മാർക്കറ്റിൽ സ്പോട്ട് ചെയ്തിരിക്കുകയാണ്. ഇന്ത്യയിലും ഇപ്പോൾ ലൗഞ്ചുകളുടെ കാലമായതിനാൽ അടുത്ത അടുത്ത മാസത്തോടെ തന്നെ പുതിയ മോഡൽ വിപണിയിൽ എത്താൻ വലിയ സാധ്യതയുണ്ട്.
അതിന് പ്രധാന കാരണം ഇന്റർനാഷണൽ മാർക്കറ്റിലും ബി എസ് 6.2 വിലെ പോലെ മലിനീകരണ ചട്ടം വരുന്നു എന്നുള്ളതാണ്. ഇന്ത്യയിൽ ഏപ്രിൽ 1 ന് എത്തുന്ന പുതിയ മലിനീകരണ നിയമം ഈ വർഷം അവസാനത്തിലായിരിക്കും യൂറോപ്യൻ മാർക്കറ്റുകളിൽ എത്തുന്നത്. അതുകൊണ്ട് കുറച്ച് നാളത്തേക്ക് മാത്രമായി പഴയ എൻജിനിൽ തന്നെ പുതിയ മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനുള്ള മാറ്റങ്ങൾ വരുത്താൻ സാധ്യത കുറവാണ്.
അടുത്ത മാസത്തോടെ ഇന്ത്യയിൽ എത്തുന്ന ഡ്യൂക്ക് 390 ക്ക്. 399 സിസി കപ്പാസിറ്റിയും 50 എച്ച് പി യുടെ അടുത്ത് കരുത്തും പ്രതിഷിക്കുണ്ട്. ഇതിനൊപ്പം സൂപ്പർ ഡ്യൂക്കുമായി ചേർന്ന് നിൽക്കുന്ന ഡിസൈനും, ട്രാക്ഷൻ കണ്ട്രോൾ തുടങ്ങിയ ഇലക്ട്രോണിക്സും. പുത്തൻ ആർ സിയിൽ കണ്ട ഭാരം കുറഞ്ഞ അലോയ് വീലും, ഡിസ്ക് ബ്രേക്കുകളും സ്പോട്ട് ചെയ്ത മോഡലിൽ ഉണ്ടായിരുന്നു.
390 യിൽ മാത്രമല്ല ചെറിയ മോഡലുകളായ 250, 200,125 എന്നിവർക്കും 2023 ൽ പുതിയ അപ്‌ഡേഷൻ വരുന്നുണ്ട്. അടുത്ത വർഷമായിരിക്കും പുതിയ ആർ സി എത്തുന്നത്. ഏകദേശം 10,000/- രൂപ വരെ വിലകയ്യറ്റം പ്രതിക്ഷിക്കാം.
Leave a comment