ഇന്ത്യയിൽ ഹോണ്ടയുടെ സി ബി 500 ആർ എത്തുമെന്നാണ് റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. എന്നാൽ സാഹസികൻ, നേക്കഡ് എന്നിവയിൽ ഒതുങ്ങി നിൽകുന്നതല്ല ഹോണ്ടയുടെ 500 സിസി കുടുംബം. അതിൽ സ്പോർട്സ് ബൈക്ക്, ക്രൂയ്സർ, അർബൻ സ്ക്രമ്ബ്ലെർ എന്നിവരും ഇന്റർനാഷണൽ മാർക്കറ്റിലുണ്ട്.
500 സിസി യിലെ സ്പോർട്സ് ബൈക്കായ സി ബി ആർ 500 ആറിന് പുതിയ മാറ്റങ്ങൾ വന്നിരിക്കുകയാണ്. പ്രധാനമായും ഇവിടത്തെ പോലെ നിറത്തിലാണ് മാറ്റം. ഐക്കോണിക് ഗ്രാൻഡ് പ്രിക്സ് എന്നാണ് പുതിയ നിറത്തിൻറെ പേര്. സിൽവർ നിറത്തിൽ, ബ്ലാക്ക് യെൽലോ സ്റ്റിക്കറിലാണ് ഈ തീം ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഇതിനൊപ്പം ഹോണ്ടയുടെ സ്ഥിരം നിറമായ ചുവപ്പ് നിറവും അവിടെ നിലവിലുണ്ട്.
ഡിസൈൻ നോക്കിയാൽ മുൻവശം സി ബി ആർ 650 ആറുമായി ചേർന്ന് നിൽക്കുന്നു. പ്രധാനമായും മുൻ ഫയറിങ്, ഇരട്ട എൽ ഇ ഡി ഹെഡ്‌ലൈറ്റ്, ഇന്ധനടാങ്ക് എന്നിവ. എന്നാൽ പിന്നോട്ട് നീങ്ങും തോറും പ്രത്യാകിച്ച് പിൻ സീറ്റ് ഭീകരനായ സി ബി ആർ 600 ആർ ആറുമായാണ് സാമ്യം.
മുന്നിൽ യൂ എസ് ഡി ഫോർക്ക്, ഡ്യൂവൽ ഡിസ്ക് ബ്രേക്ക് എന്നീ മാറ്റങ്ങൾ 2021 ൽ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയിരുന്നു. ഈയിടെ ഇന്ത്യയിൽ സ്പോട്ട് ചെയ്ത സി ബി 500 എഫിലും ആ മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിലുള്ള സി ബി 500 എക്സിന് അപ്ഡേഷന് പകരം വില കുറവാണ് ലഭിച്ചത്.
എൻജിൻ അതെ 471സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവന് ജീവൻ നൽകുന്നത്. കരുത്തിലും മാറ്റമില്ല, 47.5 പി എസ് പവറും, 43 എൻ ടോർക്കുമാണ് ഇവൻ ഉല്പാദിപ്പിക്കുന്നത്.
ഇന്റർനാഷണൽ മാർക്കറ്റിൽ സി ബി 500 എക്സിനും സി ബി ആർ 500 ആറിനും ഒരേ വിലയാണ്. ഇന്ത്യൻ രൂപയുമായി തട്ടിച്ചു നോക്കുമ്പോൾ 5.85 ലക്ഷം വരും അമേരിക്കയിലെ എക്സ് ഷോറൂം വില. ഇന്ത്യയിൽ സി ബി 500 എക്സ് വിൽക്കുന്നത് 5.79 ലക്ഷം രൂപക്കാണ്. ഇന്റർനാഷണൽ മാർക്കറ്റിൽ യമഹ ആർ 3, നിൻജ 400 എന്നിവരാണ് ഇവൻറെ പ്രധാന എതിരാളി.
Leave a comment