ബി എം ഡബിൾയു നിരയിലെ സൂപ്പർ സ്പോർട്ട് താരമായ എസ് 1000 ആർ ആർ ഇന്ത്യയിൽ. 2023 എഡിഷന് എൻജിൻ, ഷാസി, ഇലക്ട്രോണിക്സ്, ഡിസൈൻ, അളവുകൾ എന്നിവക്കൊപ്പം വിലയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്.

രൂപത്തിലും മാറ്റങ്ങൾ
കുറച്ച് കാഠിന്യം കുറഞ്ഞ ഷാസിയിലാണ് എസ് 1000 ആർ ആർ കെട്ടിപൊക്കിയിരിക്കുന്നത്. ആദ്യമായി എത്തുന്ന വിങ്ലെറ്റ്സ്സ് എം 1000 ആർ ആറിനെ പോലെയാണ് കാഴ്ചയിൽ. എന്നാൽ എം നെക്കാളും 6 കെജി കുറഞ്ഞ് 10 കെജി മാത്രമാണ് എസ് 1000 ആർ ആറിൻറെ പുതിയ വിങ്ലെറ്റസ് ഡൗൺഫോഴ്‌സ് നൽകുന്നത്. ഒപ്പം അളവുകളിൽ മാറ്റം വരുന്ന ഭാഗങ്ങൾ 17 എം എം വീൽബേസ് കൂട്ടി 1458 എം എം ലേക്ക് എത്തിയതിനൊപ്പം. 23.6 ഡിഗ്രി റാക്ക് ആംഗിൾ എന്നിവ കൂടുതൽ റിലാക്സ് റൈഡിങ് പൊസിഷനൊപ്പം കൂടുതൽ സ്റ്റെബിലിറ്റി കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ കരുത്താർജ്ജിച്ച്
പുതിയ തലമുറ ട്രാക്കിൽ നിന്ന് കൂടി പ്രജോദനം ഏറ്റുവാങ്ങിയിട്ടുണ്ട്. സ്ലൈഡ് കണ്ട്രോൾ, സ്ലിക്ക് മോഡ്, ഡൈനാമിക് ഡ്രൈവ് കണ്ട്രോൾ, എന്നിവക്കൊപ്പം എ ബി എസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എൻജിനിലും കുറക്കാൻ നിന്നില്ല. 3 എച്ച് പി കൂടുതൽ കരുത്താർജ്ജിച്ച് 999 സിസി, ഇൻലൈൻ 4 സിലിണ്ടർ എൻജിന് ഇപ്പോൾ കരുത്ത് 13,250 ആർ പി എമ്മിൽ 210 ബി എച്ച് പി യാണ് കരുത്ത് ടയറിലേക്ക് ഒഴുക്കുന്നത്. ടോർകിൽ മാറ്റമില്ല 113 എൻ എം തന്നെ.

വിലയും എതിരാളികളും
ഈ മാറ്റങ്ങൾക്കൊപ്പം വിലയിലും 50,000 രൂപയുടെ വർദ്ധനയുണ്ട്. സ്റ്റാൻഡേർഡ് വേർഷന് 20.25 രൂപയാണെങ്കിൽ നടുകഷ്ണം പ്രൊക്ക് 22.15 ലക്ഷവും. ഏറ്റവും മുകളിലുള്ള എം സ്പോർട്ടിന് 24.45 ലക്ഷവുമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ എക്സ് ഷോറൂം വില. പ്രധാന എതിരാളികൾ പാനിഗാലെ വി 4 – അപ്രിലിയ ആർ എസ് വി 4 സീരീസ് എന്നിവരാണ്.
Leave a comment