ഗ്രെയ്റ്റർ നോയിഡയിൽ 2023 ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോ 2023 ലെ ശ്രെദ്ധ കേന്ദ്രമാണ് മോട്ടോർ ഷോ. വലിയ ആഘോഷമായി നടക്കുന്ന മോട്ടോർ ഷോയിൽ വൻകിട കമ്പനിക്കളുടെ കോൺസെപ്റ്റ്, അടുത്ത രണ്ടു വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന മോഡലുകൾ എന്നിവ പ്രദർശിപ്പിക്കുന്ന വേദിയായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഉയർന്ന അഡ്മിഷൻ തുകയും ഇന്ത്യൻ മാർക്കറ്റിൻറെ പിന്നോട്ട് പോകും കാരണം മുൻ നിരക്കാരൊന്നും പങ്കെടുക്കുന്നില്ല.
പെട്രോൾ കമ്പനികൾ
പുതിയൊരു മോട്ടോർഷോക്ക് തിരി തെളിയുമ്പോൾ ആരൊക്കെയായിരിക്കും പങ്കെടുക്കുക എന്ന് തിരുമാനം ആയിട്ടുണ്ട്. കഴിഞ്ഞ വർഷം വിപണിയിൽ കണ്ട ചൈനീസ് കുത്തൊഴുക്ക് ഈ മോട്ടോർ ഷോയിലും കാണാം. കീവേയുടെ സ്ക്രമ്ബ്ലെർ മോഡൽ ഈ വർഷത്തെ മോട്ടോർ ഷോയിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആ പുതിയ മോഡലിനൊപ്പം എല്ലാവരുടെയും ഉടമയായ ക്യു ജെ മോട്ടോർസ്, ഇന്ത്യയിലെ പ്രമുഖൻ ബെനെല്ലി, സിംഗിൾ സിലിണ്ടർ കരുത്തൻ സോൺറ്റെസ്, ഈ നിരയിലെ പ്രീമിയം ബ്രാൻഡ് മോട്ടോ മോറിനി എന്നിങ്ങനെ അഞ്ചു ബ്രാൻഡുകളാണ് ഇന്ത്യയിൽ നിന്ന് ആകെ ഷോയിൽ പങ്കെടുക്കുന്ന പെട്രോൾ ഇരുചക്ര ബ്രാൻഡുകൾ.
വലിയൊരു പട
ചൈനീസ് നിർമ്മാതാക്കൾക്കൊപ്പം കൂണുപോലെ പൊട്ടി മുളച്ച ഇലക്ട്രിക്ക് ബ്രാൻഡുകളിലെ ചിലരും കൂടി ചേരുന്നതാണ് ടു വീലർ സെക്ഷൻ. അതിൽ പങ്കെടുക്കുന്നതിലെ പ്രമുഖർ ഇവരൊക്കെയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് ഇരുചക്ര നിർമാതാവായ ഹീറോ ഇലക്ട്രിക്ക്. ഇലക്ട്രിക്ക് വിപണിയിൽ ഏറ്റവും ഉറ്റു നോക്കുന്നതും ഈ പവിലിയനിലേക്ക് ആകും. കാരണം പുത്തൻ ഇലക്ട്രിക്ക് മോഡലുകളുടെ കടന്ന് വരവോടെ ഹീറോയുടെ സിംഹാസനത്തിന് കുറച്ചധികം ഇളക്കം തട്ടിയിട്ടുണ്ട്. അതിനെ എങ്ങനെയാകും ഇളക്കം തീർത്ത് ഉറപ്പിച്ചിരിക്കുക എന്നുള്ള പ്ലാൻ ഈ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. ഒപ്പം സി ബി 300 ആറിനോട് ചേർന്ന് ഡിസൈൻ കോൺസെപ്റ്റും കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഹീറോ പ്രദർശിപ്പിച്ചിരുന്നു. അതിൻറെ പ്രൊഡക്ഷൻ മോഡൽ വരുമോ എന്ന ചോദ്യത്തിനും ഉത്തരം ഓട്ടോ ഷോയിൽ ഉണ്ടാകും.
വെസ്പയുടെ പഴയ പങ്കാളിയായ എൽ എം എൽ ഇന്ത്യയിലേക്ക് വലിയൊരു ഇടവേളക്ക് ശേഷം കടന്ന് വരുകയാണ്. ഇലക്ട്രിക്ക് പവറിൽ എത്തുന്ന എൽ എം എൽ മോഡലുകളും ഈ ഷോയുടെ ഹൈലൈറ്റുകളിൽ ഒന്നാണ്. ഒപ്പം ടോർക്ക് , റിവോൾട്ട് , മാറ്റെർ തുടങ്ങിയ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ ബ്രാൻഡുകളും ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്.
350 രൂപയാണ് ഈ ഷോയിലേക്കുള്ള എൻട്രി ഫീസ്. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് സ്വന്തമാകാം.
Leave a comment