ഇന്ത്യയിൽ 150, 160 സിസി മോഡലുകളുടെ കരുത്ത് ഒന്ന് പരിശോധിച്ചാല്ലോ ??? ക്ഷയിച്ച് ക്ഷയിച്ച് 125 സിസി മോഡലുകളുടെ അടുത്ത് നിൽക്കുന്ന നമ്മുടെ സ്വന്തം എഫ് സി എഫ് ഐ യിൽ തുടങ്ങാം.
ഇന്ത്യയിൽ ഈ സെക്ഷനിൽ ഏറ്റവും കരുത്ത് കുറഞ്ഞ മോട്ടോർസൈക്കിൾ. 149 സിസി, എയർ കൂൾഡ് എൻജിന് 12.4 പി എസ് കരുത്തും 13.3 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. ബി എസ് 6.2 വിൽ പുത്തൻ തലമുറയുടെ വില 1.28 ലക്ഷം രൂപയാണ്.

അതിന് തൊട്ട് താഴെയാണ് ഹോണ്ടയുടെ ഇവിടത്തെ ജീവവായു നിൽക്കുന്നത്. ഈ നിരയിൽ ഏറ്റവും വില കുറവുള്ള മോഡൽ കൂടിയാണ് നമ്മുടെ സ്വന്തം എവർഗ്രീൻ സൂപ്പർ സ്റ്റാർ യൂണികോൺ. പുതിയ 160 സിസി എൻജിനുകൾക്ക് ചെറിയ പരാതി ഉണ്ടെങ്കിലും. വില്പനയിൽ മോശമില്ലാത്ത പ്രകടനം തന്നെ കാഴ്ചവക്കുന്നുണ്ട്. കഴിഞ്ഞ വർഷം 15,000 യൂണിറ്റിന് മുകളിൽ ശരാശരി വില്പന നടത്തിയ യൂണികോർണിന് കരുത്ത് 13 പി എസ് ആണ്. 14 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവൻറെ വില 1.09 ലക്ഷം രൂപയാണ്.

അതിന് താഴെയാണ് എഫ് സി യുടെ ആദ്യ എതിരാളി ജിക്സർ നിൽക്കുന്നത്. ഈ നിരയിൽ ഏറ്റവും വില കൂടിയ മോഡൽ. ഇപ്പോൾ ബി എസ് 6.2 വിൽ അപ്‌ഡേഷൻ നടത്തിയെങ്കിലും വലിയ വില കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ ഫുൾ ഫയറിങ് വേർഷന് 1.42 ലക്ഷവും, നേക്കഡിന് 1.39 ലക്ഷവുമാണ് ഇപ്പോഴത്തെ വില വരുന്നത്.
നമ്മുടെ ഇന്നത്തെ മെയിൻ പരിപാടിയിലേക്ക് കടന്നാൽ എതിരാളി കുറച്ചതിനനുസരിച്ച് ജിക്സറിന് കരുത്തിൽ കുറവ് വന്നിട്ടുണ്ട്. പക്ഷേ എൻജിൻ കപ്പാസിറ്റി അതുപോലെ തന്നെ തുടരുന്നു. 2014 ൽ വിപണിയിൽ എത്തുമ്പോൾ 14.6 പി എസ് ആണ് കരുതെങ്കിൽ ഇപ്പോൾ അത് 13.6 ൽ എത്തി നിൽക്കുന്നുണ്ട്. 13.8 എൻ എം ടോർക് ഉല്പാദിപ്പിക്കുന്ന ഈ എൻജിൻറെ കപ്പാസിറ്റിയിൽ സുസുക്കി ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
വീണ്ടും ഹോണ്ടയുടെ അടുത്തേക്ക് തന്നെയാണ് എത്തുന്നത്. ഹോണ്ടയുടെ പ്രീമിയം കമ്യൂട്ടർ എക്സ് ബ്ലേഡ് ആണ് കക്ഷി 13.9 പി എസ് കരുത്തും 14.7 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവന്. ഡിസൈനാണ് ഏറ്റവും വലിയ കടമ്പ. ഡിസൈൻറെ കാര്യത്തിൽ ഇഷ്ട്ടപ്പെട്ടാൽ ഇവനെ സ്വന്തമാകാം. 1.25 ലക്ഷം രൂപയാണ് ഇവൻറെ ഇപ്പോഴത്തെ വില വരുന്നത്.

ഇനിയാണ് ഈ നിരയിലെ പുതുപുത്തൻ പൾസറിന്റെ വരവ്. മികച്ച എൻജിൻ, കൂടുതൽ പെർഫോമൻസ് എന്നിങ്ങനെ കൈവിട്ട രാജ്യം പിടിക്കാൻ കുറച്ച് ആയുധങ്ങൾ ബജാജ് ഇവന് നൽകിയിട്ടുണ്ട്. 14.5 പി എസ് കരുത്ത് പകരുന്ന 149.68 സിസി എൻജിൻറെ ടോർക് 13.5 എൻ എം ആണ്. വില 1.19 ലക്ഷം. ഇതോടെ കമ്യൂട്ടർ മോഡലുകൾ അവസാനിക്കുമ്പോൾ ഇനി എത്തുന്നത് സ്‌പോർട്ടി കമ്യൂട്ടർ ആണ്.
Leave a comment