ഞായറാഴ്‌ച , 4 ജൂൺ 2023
Home latest News ഇലക്ട്രിക്ക് ബൈക്ക് വിപണിയിൽ ഒരാൾ കൂടി
latest News

ഇലക്ട്രിക്ക് ബൈക്ക് വിപണിയിൽ ഒരാൾ കൂടി

150 കിലോ മീറ്റർ റേഞ്ചുമായി ഒരു ഇലക്ട്രിക്ക് ബൈക്ക്

150 km range premium entry level bike form raptee energy

ഇന്ത്യയിൽ ഇപ്പോൾ ഇലക്ട്രിക്ക് വാഹനങ്ങളുടെ കാലമാണല്ലോ എല്ലാവരും ഇലക്ട്രിക്ക് സ്കൂട്ടറിലേക്ക് പോകുമ്പോൾ ചില ബൈക്കുകളുടെ പേരുകൾ മാത്രമാണ് ഉച്ചത്തിൽ കേൾക്കുന്നത്, അവിടേക്ക് ഒരാൾ കൂടി എത്തുകയാണ്. റാപ്ടീ, ഇന്ത്യയിൽ 2020 ഓട്ടോ സ്‌പോയിൽ എത്തിയിരുന്ന ഇവർ വലിയ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിരുന്നില്ല എന്നാൽ ഇന്ത്യൻ റോഡുകളിൽ പരീക്ഷണ ഓട്ടം തുടങ്ങിയിരിക്കുക്കയാണ് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.

ഇന്ത്യയിൽ ഉടനെ എത്താൻ പോകുന്ന പെർഫോമൻസ് ഇലക്ട്രിക്ക് ബൈക്കായ അൾട്രാവൈലൈറ്റിൻറെ പോലെയുള്ള പകുതി ഫയറിങ് ഡിസൈൻ തന്നെയാണ് ഇവനിലും തുടരുന്നത്. എന്നാൽ അൾട്രാ വൈലറ്റിൻറെ അത്ര പ്രീമിയം അല്ല കക്ഷി എന്ന് ഫീച്ചേഴ്സിൽ നിന്ന് വ്യക്തം, മുന്നിൽ ടെലിസ്കോപിക് സസ്പെൻഷൻ, വലിയ സ്പോകെറ്റ് ഓട് കൂടിയ ചെയിൻ ഡ്രൈവ് എന്നിവയാണ് സ്പോട്ട് ചെയ്ത മോഡലിന് ഉള്ളത്. എന്നാൽ എൻട്രി ലെവെലിനെക്കാളും മുകളിലായിരിക്കും ഇവൻറെ സ്ഥാനം എന്നും ഉറപ്പാണ് കാരണം അതിനുള്ള ഫീച്ചേഴ്‌സ്  എല്ലാം ഇവന് നൽകിയിട്ടുമുണ്ട് അതിൽ സ്പ്ലിറ്റ് സീറ്റ്, ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുക്കൾ, ഡയമണ്ട് കട്ട് അലോയ് വീൽ, എൻട്രി ലെവൽ പ്രീമിയം ടയർ എന്നിവയും ഇവൻറെ ഹൈലൈറ്റുകളാണ്  

ഒപ്പം റാപ്ടീയുടെ വെബ്സൈറ്റ് കൂടി വായിക്കുകയാണെങ്കിൽ കുറച്ചു കൈയടിക്കാനുള്ള കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 135 കിലോ മീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഇവന്. 3.5 സെക്കൻഡ് കൊണ്ട് 0 ത്തിൽ നിന്ന് 60 കിലോ മീറ്റർ വേഗത കൈവരിക്കാൻ കഴിയും 150 കിലോ മീറ്റർ റിയൽ വേൾഡ് റേഞ്ചും, 80% ചാർജ് ചെയ്യാൻ വേണ്ടത് വെറും 45 മിനിറ്റുമാണ്. അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.  

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

390 യുടെ വിടവ് നികത്താൻ സ്വാർട്ട്പിലിൻ

കെ ട്ടി എം കരുത്ത് പകരുന്ന മോഡലുകളാണ് സ്വീഡിഷ് ബ്രാൻഡായ ഹസ്കി നിരയിൽ ഉള്ളത്. ഇന്ത്യയിൽ...

ഫിയറി ദി ബ്ലാക്ക് എച്ച് എഫ് ഡീലക്സ്

ഇന്ത്യയിൽ 100 സിസി മോഡലുകളിൽ വലിയ മത്സരം നടക്കുകയാണ്. വാറണ്ടി, വിലക്കുറവ് എന്നിവകൊണ്ട് ഹോണ്ട, ഹീറോയുടെ...

കുഞ്ഞൻ ഹാർലിയുടെ ബുക്കിംഗ് ആരംഭിച്ചു.

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ ഹാർലി ഒരുക്കുന്ന കുഞ്ഞൻ മോഡലിൻറെ അൺ ഒഫീഷ്യലി ബുക്കിംഗ്...

പുത്തൻ ഡ്യൂക്ക് 390 ഉടൻ

കെ ട്ടി എം നിരയിൽ ബി എസ് 6.2 മോഡലുകളിൽ അപ്ഡേഷൻറെ കാലമാണ്. ബെസ്റ്റ് സെല്ലിങ്...