ശനിയാഴ്‌ച , 9 ഡിസംബർ 2023
Home latest News ഇന്ത്യയിലെ ഒരു കോടി ക്ലബ്
latest News

ഇന്ത്യയിലെ ഒരു കോടി ക്ലബ്

ഒരു കോടി വില്പന നടത്തിയ മോഡലുകൾ

India one crore club
India one crore club

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വിപണിയിൽ ഒന്നാണ് ഇന്ത്യ. ഇവിടെത്തെ ഒരു കോടി വില്പന നടത്തിയ ടു വീലർ മോഡലുകളെ ഏതൊക്കെ എന്ന് നോക്കാം.

നിത്യഹരിത നായകൻ

ആദ്യ സ്ഥാനം വർഷങ്ങളായി ഓരോ മാസവും ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന സ്‌പ്ലെൻഡോർ സീരിസിന് തന്നെ. 1994 ൽ ഇന്ത്യയിൽ അവതരിപ്പിച്ച് 2000 മുതൽ 2002 വരെ മൂന്ന് വർഷങ്ങളിലായിലായി ലോകത്തിലെ തന്നെ ബെസ്റ്റ് സെല്ലിങ് മോഡലായി സ്‌പ്ലെൻഡോർ മാറി. 2003 ൽ മാറ്റങ്ങളോടെ സ്‌പ്ലെൻഡോർ+ അവതരിപ്പിച്ചു. തൊട്ടടുത്ത വർഷം തന്നെ 50 ലക്ഷം യൂണിറ്റുകൾ വിറ്റ മോഡലായി സ്‌പ്ലെൻഡോർ മാറി. 10 വർഷം കൊണ്ടാണ് 50 ലക്ഷത്തിൽ എത്തിയതെങ്കിൽ അടുത്ത 50 ലക്ഷം അതിൻറെ പകുതി സമയമെടുത്താണ് ഓടി അവസാനിപ്പിച്ചത്. 2009 ൽ അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ ഒരു കോടിക്ക് മുകളിൽ വില്പന നടത്തുന്ന ആദ്യ മോഡലായി. എന്നിട്ടും കിതപ്പ് ഏതുമില്ലാതെ പറ പറക്കുകയാണ്.

സൂപ്പർ ലൈറ്റ്

അങ്ങനെ ക്ലബ്ബിലെ ഒറ്റക്ക് ഇരിപ്പ് കുറച്ചധികം നാൾ നീണ്ടുനിന്നു. ആറു വർഷങ്ങൾക്ക് ഇപ്പുറമാണ് രണ്ടാമതായി രണ്ടു മോഡലുകൾ ഈ ക്ലബ്ബിലേക്ക് കടന്നു വരുന്നത്. അതിൽ ഇന്ത്യൻ ഗ്രാമങ്ങളെ തൊട്ടറിഞ്ഞ എക്സ് എൽ സീരീസ് ആണ് ആദ്യമെത്തിയ രണ്ടാമത്തെ അംഗം. 1980 ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഇദ്ദേഹത്തിന് കുറഞ്ഞ വിലയും ഉപയോഗിക്കാനുള്ള എളുപ്പവും കുറഞ്ഞ പരിപാലന ചിലവുമാണ് എക്സ് എലിൻറെ ഹൈലൈറ്റുകൾ. ഇന്ന് 4 സ്ട്രോക്ക് മോഡലാണ് വിൽപനക്ക് ഉള്ളതെങ്കിൽ ഈ ഒരു കോടി യൂണിറ്റ് വില്പന നടത്തിയത് മുഴുവനും 2 സ്ട്രോക്ക് മോഡലുകളാണ്.

എതിരാളികളെ മലത്തിയടിച്ച്

എക്സ് എൽ സീരീസ് കഴിഞ്ഞ് ഒരു മാസമേ വേണ്ടി വന്നുള്ളൂ പുതിയ താരത്തിന് ഈ ക്ലബ്ബിൽ എത്താൻ. അത് നമ്മുടെ സ്വന്തം ആക്ടിവയാണ്. ഇന്ത്യയിൽ മോട്ടോർസൈക്കിൾ വാഴുന്ന ഇന്ത്യയിലെ റോഡുകളിൽ അവരെ മലത്തി അടിച്ചാണ് ഇവൻ എത്തുന്നത്. 2001 ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ആക്ടിവക്ക് അത്ര മികച്ച പ്രതികരമല്ല ലഭിച്ചത്. ആദ്യ വർഷം 55,000 യൂണിറ്റുകൾ മാത്രം വില്പന. എന്നാൽ 2006 ൽ 10 ലക്ഷവും 2012 അര കൊടിയിലെത്തിയ ആക്ടിവ വില്പന. അടുത്ത മൂന്ന് വർഷം കൊണ്ടാണ് ബാക്കി 50 ലക്ഷം യൂണിറ്റുകൾ വില്പന നടത്തിയിരിക്കുന്നത്. ഇപ്പോഴും ആ വിജയഗാഥ തുടരുകയാണ്. 2020 ലെ കണക്ക് അനുസരിച്ച് 2.5 കോടിയിലെത്തി നിൽക്കുകയാണ് ഹോണ്ട ആക്ടിവ.

യുവാക്കളുടെ ഹരം

2015 ൽ രണ്ടാൾ എത്തിയപ്പോൾ അടുത്ത രണ്ടു വർഷങ്ങൾ പുതിയ അംഗങ്ങൾ ഒന്നും എത്തിയിരുന്നില്ല. എന്നാൽ 2018 ൽ പുതിയൊരു ആൾ ഈ ക്ലബ്ബിൽ എത്തി. വേറാരുമല്ല നമ്മുടെ സ്വന്തം പൾസർ സീരീസ് തന്നെ. ആക്ടിവയുടെ ഒപ്പമാണ് തുടങ്ങിയതെങ്കിലും വില്പനയിൽ 50 ലക്ഷം വരെ കൂടെ തന്നെ പിടിക്കാൻ പൾസർ സീരിസിന് കഴിഞ്ഞു. എന്നാൽ അടുത്ത 50 ലക്ഷം കവർ ചെയ്യാൻ വേണ്ടത് ആക്ടിവക്ക് മൂന്ന് വർഷമാണെങ്കിൽ പൾസറിന് വേണ്ടത് 6 വർഷമായിരുന്നു. 2018 ലാണ് പൾസർ സീരീസ് ഒരു കോടി വില്പന നടത്തിയത്. ഇന്ത്യയിൽ നിന്ന് ലോകത്തിൻറെ ഭൂരിഭാഗം കോണുകളിലും പൾസർ വില്പന നടത്തുന്നുണ്ടെങ്കിലും പൾസറിൻറെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ തന്നെയാണ്.
കാരണം ഒരു കോടി യൂണിറ്റുകൾ ലോകമെബാടും വില്പന നടത്തി എന്ന് അറിയിച്ചത് 2017 ഡിസംബറിലാണ്. എന്നാൽ ആറു മാസങ്ങൾക്ക് ഇപ്പുറം ഇന്ത്യയിലും ഒരു കോടി യൂണിറ്റ് വില്പന നടത്തി എന്ന പ്രഖ്യാപനം എത്തി.

ഗ്ലാമർ കൂട്ടിയ തിളക്കം

അങ്ങനെ വീണ്ടും കാത്തിരിപ്പിൻറെ വർഷങ്ങളായിരുന്നു. നാല് വർഷങ്ങൾക്കിപ്പുറം 2022 ലാണ് ഒരു കോടി ക്ലബ്ബിൽ പുതിയൊരു ആൾ എത്തുന്നത്. അത് ഇന്ത്യയിൽ 125 സിസി യിൽ ബെസ്റ്റ് സെല്ലിങ് മോഡലായ ഹോണ്ട ഷൈൻ ആയിരുന്നു. 2006 ൽ വിപണിയിൽ എത്തിയ ഷൈൻ നാലര വർഷം കൊണ്ടാണ് ആദ്യ 10 ലക്ഷം യൂണിറ്റുകൾ വിറ്റതെങ്കിൽ 50 ലക്ഷത്തിലേക്ക് എത്തിയത് 2017 ലാണ്. എന്നാൽ ബാക്കി 50 ലക്ഷം പിന്നിട്ടതാക്കട്ടെ വെറും അഞ്ചു വർഷങ്ങൾ കൊണ്ടുമാണ്. ആദ്യ 50 ലക്ഷത്തിലേക്ക് എത്താൻ കുറച്ചധികം സമയം എടുത്തതിന് പിന്നിൽ ഗ്ലാമറിൻറെ ഗ്ലാമർ ഉണ്ടായിരുന്നതെങ്കിൽ. 2017 മുതൽ ഷൈനിൻറെ തിളക്കത്തിന് പിന്നിൽ ഗ്ലാമറിൻറെ ഡിസൈനിലെ പാളിച്ചകളും ഉണ്ടായിരുന്നു.

റെഫറൽ
ഷൈൻ, ആക്ടിവ, പൾസർ, സ്‌പ്ലെൻഡോർ, എക്സ് എൽ

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇരട്ട സിലിണ്ടർ യുദ്ധം ഇവിടെ തുടങ്ങുന്നു

അപ്രിലിയ ആർ എസ് 457 ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. ട്വിൻ സിലിണ്ടർ ലോ എൻഡിൽ വലിയ മത്സരമാണ്...

വില കുറച്ച് മോഡേൺ ആയി ഡബിൾ യൂ 175

കവാസാക്കിയുടെ കുഞ്ഞൻ ക്ലാസ്സിക് ബൈക്കിന് പുതിയ മാറ്റങ്ങൾ. കൂടുതൽ മോഡേൺ ആകുന്നതിനൊപ്പം വിലയിലും പുത്തൻ മോഡലിന്...

കവാസാക്കിയുടെ ഡിസംബർ ഓഫറുകൾ

ഇന്ത്യയിൽ എല്ലാ മാസവും ഓഫറുകളുമായി എത്തുന്ന ബ്രാൻഡ് ആണ് കവാസാക്കി. ഈ മാസത്തെ ഓഫറുകൾ നോക്കിയല്ലോ....

ഈ വർഷത്തെ മികച്ച ബൈക്ക് ആര് ???

2023 ഉം വിടപറയാൻ ഒരുങ്ങുമ്പോൾ, ഓരോ ഇൻഡസ്ടറിയും പോലെ. നമ്മുടെ ബൈക്കുകളുടെ ലോകത്തും പല അവാർഡ്...